Author: admin

ടെഹ്റാൻ: ഇറാനിലെ യാസ്ദിൽ വച്ച് ,പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയായ ലാർകാന നഗരത്തിൽ നിന്നുള്ളവരാണ്.മ ധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്ദിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ 18ഓളം പേർക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോൺ ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സ നൽകിയതായും ഡോൺ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘അപകടത്തിൽ 11 സ്ത്രീകൾക്കും 17 പുരുഷന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേർ ആശുപത്രി വിട്ടു’വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്മെൻ്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പ്രധാന റോഡുകളിലും മറ്റും വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

Read More

മോസ്‌കോ : റഷ്യയില്‍ യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണം. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല .യുക്രൈന്‍ വ്യാപക ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രെംലിന്റെ തെക്ക് ഭാഗത്ത് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15ഉം ഡ്രോണ്‍ പതിച്ചതായാണ് റിപ്പോർട്ട് . അതേസമയം, മോസ്‌കോയെ ലക്ഷ്യം വച്ച് തൊടുത്ത മൂന്ന് ഡ്രോണുകള്‍ പെഡോല്‍സ്‌ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വെളിപ്പെടുത്തി. മോസ്‌കോയുമായി വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് ഡ്രോണുകള്‍ പതിച്ചു. ഒരു മിസൈല്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്‌തോവിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് അറിയിച്ചു.

Read More

കൊച്ചി : തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെആർഎൽസിസി അഭിഭാഷക സംഗമം അഭിപ്രായപ്പെട്ടു. ചലച്ചിത്ര വ്യവസായത്തിൽ നിലനില്ക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകൾ അശങ്കാജനകമാണ്. ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അഭിഭാഷക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. കെആർഎൽസിസി അല്മായ കമ്മീഷൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് ആശീർഭവനിൽ സംഘടിപ്പിച്ച അഭിഭാഷക സംഗമം കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. മോൺ. യൂജിൻ പെരേര, അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ, കെഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി ജെ. തോമസ്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, അഡ്വ. റാഫേൽ ആൻ്റണി, അഡ്വ. കെ എൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മുല്യങ്ങളിലും ധാർമ്മികതയിലും യുവജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും അവബോധം വളർത്താൻ പരിശീലന പരിപാടി സംഘടിപ്പിക്കും. നീതി നിരാകരിക്കപ്പെടുകയും മൗലീകാവകാശങ്ങൾ…

Read More

കൊച്ചി: ഉദയംപേരൂർ സൂനഹദോസിന്റെ 425 -ാം വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിക്കും. 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് കേരളത്തിൻ്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങൾക്കും നീതികേടുകൾക്കും എതിരെ ഉയർന്ന ആദ്യത്തെ ശബ്ദ വിപ്ലവമായിരുന്നു ഉദയംപേരൂർ സൂനഹദോസ് . കെആർഎൽസിസി ഹെറിറ്റേജ് കമ്മീഷൻ വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത് ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും. ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ശില്പശാലയിൽ കേരള നവോത്ഥാന സമാരംഭം എന്ന വിഷയത്തിൽ ചരിത്രകാരനായ ഡോ. കുര്യാസ് കുമ്പളക്കുഴി, മലയാള ഭാഷയിലെ സുദീർഘവും സമ്പൂർണ്ണവുമായ പ്രഥമ ഗദ്യരചന എന്ന വിഷയത്തിൽ കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, ഉദയംപേരൂർ സൂനഹദോസിൻ്റെ കാലാതിവർത്തിയായ പ്രസക്തി എന്ന വിഷയത്തിൽ ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.…

Read More

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 2100 വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും പ​ഠി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രി​ൽ 1000ത്തോ​ളം പേ​ർ നി​ല​വി​ൽ യു​​ക്രെ​യ്നി​ലു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി​ക​ളു​മാ​യും യു​ക്രെ​യ്ൻ അ​ധി​കൃ​ത​രു​മാ​യും ഇ​ന്ത്യ​ൻ എം​ബ​സി നി​ര​ന്ത​ര ബ​ന്ധ​ത്തി​ലാ​ണെ​ന്നും യു​​ക്രെ​യ്നി​ൽ പ​ഠ​നം തു​ട​രാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​താ പ​രീ​ക്ഷ പു​റം രാ​ജ്യ​ങ്ങ​ളി​ൽ വെ​ച്ച് ന​ട​ത്താ​ൻ യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നും വി​ദേ​ശ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നിലവിൽ യു​ദ്ധം തു​ട​രുകയാണിവിടെ .പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന പോ​ള​ണ്ട്-​യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ദേ​ശ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മോ​ദി​യു​ടെ റ​ഷ്യ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റി​നു​ണ്ടാ​യ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​ണ് യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​ന​മെ​ന്ന ആ​രോ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞ സെ​ക്ര​ട്ട​റി റ​ഷ്യ​യു​മാ​യും യു​​ക്രെ​യ്നു​മാ​യും ഒ​രേ സ​മ​യം ഉ​ഭ​യ​ക​ക്ഷി ബ​ന്ധം തു​ട​രു​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന് വ്യ​ക്ത​മാ​ക്കി. 21, 22 തീയതികളിൽ പോളണ്ട് സന്ദർശിച്ചശേഷമാണ് മോദി യുക്രെയ്നിലെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്തെ ഞെട്ടിക്കുകയും മെഡിക്കൽ മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്‌ത വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ മാതാപിതാക്കളും മറ്റു ചിലരും ഹർജി നൽകിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം:കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.സിനിമ നയ രൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. ഇതിനായി സാംസ്‌കാരിക വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. സിനിമാ രംഗത്തെ എല്ലാ തൊഴില്‍ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കെഎസ്‌ഐഡിസിക്കാണ് നയരൂപീകരണത്തിൻ്റെ ചുമതല. കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.

Read More

ആഴാകുളം: വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവത്തനങ്ങളുടെ മുഖമാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പറഞ്ഞു. കോവളം ആഴാകുളത്ത് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓസാനം കാരുണ്യ ഭവന്റെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർത്തനത്തിലെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ എന്ന പ്രാർഥനയുടെ പ്രത്യുത്തരമാണ്‌ പുരുഷ വയോധികർക്കായി പ്രവർത്തിക്കുന്ന ഈ കാരുണ്യഭവനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പണിതുകൊണ്ടിരുക്കുന്ന വൃദ്ധസദനത്തിന്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകൾ നേർന്നു. ഒപ്പം ഇതിന്‌ പിന്നിൽ പ്രയത്നിക്കുന്ന വിൻസൻസൻഷ്യൻ സഹോദരങ്ങളെയും പരിചാരകരായി പ്രവർത്തിക്കുന്ന സന്യസ്തരേയും പിതാവ് അഭിനന്ദിച്ചു. കാരുണ്യ ഭവനത്തിന്റെ 25-ാം വർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ വിൻസന്റ് എം,സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിൻ, മുൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോർജ്ജ് ഗോമസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, തൊഴിച്ചൽ വാർഡ് മെമ്പർ…

Read More