- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
Author: admin
ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്ന 36-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ ഇന്നത്തെ (ഫെബ്രുവരി 6) സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം നാളെ സമാപിക്കും. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ ആദ്യ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ തോമസ് കുട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 2007 മാര്‍ച്ച് 18-ന് അദ്ദേഹം അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. വത്തിക്കാന്‍ പൊന്തിഫിക്കല്‍…
ശ്രീനഗർ : ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ . ജമ്മു – ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905 ൽ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളും സ്‌കൂളിനോടനുബന്ധിച്ചുള്ള ആശുപത്രിയുമാണ് പൂട്ടലിന്റെ വക്കിലുള്ളത്. സർക്കാർ പാട്ടക്കരാർ പുതുക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് സ്കൂൾ പൂട്ടാനൊരുങ്ങുന്നത്. സർക്കാർ പാട്ടത്തിനു നൽകിയ 21.25 ഏക്കർ സ്ഥലത്താണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാർ 2018 ൽ അവസാനിച്ചു. നേരത്തെ തന്നെ കരാർ പുതുക്കാനുള്ള അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ പുതുക്കാൻ കൂട്ടാക്കിയില്ല. പാട്ടക്കരാർ പുതുക്കാത്തതിനാൽ 2018 നു ശേഷം ബോർഡ് പരീക്ഷ എഴുതുന്നതിന് ഇവിടത്തെ കുട്ടികളെ അടുത്തുള്ള സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തിരുന്നത്. സ്കൂളിൽ 4000 വിദ്യാർത്ഥികളും ആശുപത്രിയിൽ 390 ജീവനക്കാരും ഉണ്ട്. 2022 ൽ വിദ്യാഭ്യാസ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടക്കരാർ പുതുക്കാതെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന…
ന്യൂ ഡൽഹി: മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ. രാമക്ഷേത്രം നിർമിച്ചതിനാണ് കോൺഗ്രസ് എംഎൽഎമാർ പിന്തുണ അറിയിച്ചത് .ഗുജറാത്ത്, ഗോവ നിയമസഭകള്‍ അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി . പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മി എംഎല്‍എമാരുടെയും പൂര്‍ണ പിന്തുണയോടെയാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. മോദിയെ പുകഴ്ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കും നിയമസഭകള്‍ വേദിയായി. ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗോവയും ഗുജറാത്തുമാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസായത്. പ്രമേയത്തെ എതിര്‍ത്തില്ലെന്ന് മാത്രമല്ല, മോദി സ്തുതിക്കായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കും നിയമസഭകള്‍ വേദിയായി. പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നരേന്ദ്രമോദി കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും നെഹ്‌റു കുടുംബത്തെ…
കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിവസവും സ്വര്‍ണവില താഴേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 46,200 രൂപയിലും ഗ്രാമിന് 5,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു പവന് 18 കാരറ്റ് സ്വർണത്തിന് 120 രൂപ ഇടിഞ്ഞ് 38,200 രൂപയിലും ഗ്രാമിന് 15 രൂപ താഴ്ന്ന് 4,775 രൂപയിലുമെത്തി. സംസ്ഥാനത്ത് സ്വർണത്തിന് മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ജനുവരി ആദ്യം സ്വർണവില പവന് 47,000 രൂപയിലേക്ക് എത്തിയെങ്കിലും പിന്നീട് നിരക്ക് താഴേക്ക് വരികയായിരുന്നു.
ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വീണ്ടും വാദംകേൾക്കുന്നത്.വിചാരണ നേരിടണമെന്ന് നേരത്തെ വിധി വന്നവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയിലാണ്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്.
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പന സോറനുമായി (Kalpana Soren) കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്‍റു കൂടിയായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷമാണ് ജാർഖണ്ഡിലെ വസതിയിലെത്തി രാഹൂല്‍ കല്‍പ്പന സോറനെ കണ്ടത്. എച്ച്ഇസി കോംപ്ലക്‌സിലെ ചരിത്രപ്രസിദ്ധമായ ഷഹീദ് മൈതാനിയിൽ നടക്കുന്ന പൊതു റാലിക്ക് മുമ്പാണ് ഗാന്ധി കൽപ്പന സോറനെ കണ്ടതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐ (എംഎൽ) സഖ്യം ബിജെപിയെയും സഖ്യകക്ഷികളെയും നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കൽപ്പന സോറനൊപ്പമുള്ള ഗാന്ധിയുടെ ചിത്രവും രമേഷ് പങ്കുവച്ചു. തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ രാഷ്‌ട്രീയം വിടുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ഹേമന്ത് സോറൻ പറഞ്ഞിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോറനെ വെള്ളിയാഴ്‌ച (ഫെബ്രുവരി…
തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 66.68 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹാന്‍വീവ്, ഹാന്‍ടെക്‌സ് എന്നിവയ്ക്ക് ഓഹരി വിഹിതവും പ്രഖ്യാപിച്ചു. യൂണിഫോം പദ്ധതി ആവിഷ്‌കരിച്ച് കൈത്തറി മേഖലയെ വീഴ്ചയില്‍ നിന്നും കരകയറ്റിയ എല്‍ ഡി എഫ് സര്‍ക്കാര്‍ 2024- 25ലെ ബജറ്റിലും കൈത്തറിയെ കൈവിട്ടില്ല. കൈത്തറി യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപയാണ് മാറ്റിവെച്ചത്. ഇതിന് പുറമേ കൈത്തറി സഹകരണ സംഘങ്ങള്‍, ഹാന്‍വീവ്, ഹാന്‍ടെക്‌സ് എന്നിവയ്ക്ക് ഓഹരി വിഹിതമായി 5.29 കോടി രൂപയും വകയിരുത്തി. നെയ്ത്തുകാരുടെ ഉത്പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനായുള്ള പ്രോത്സാഹന പദ്ധതിക്കായി 4.50 കോടി രൂപയും മാറ്റിവെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ബജറ്റില്‍ കൈത്തറിക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നതെന്ന് ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൈത്തറി ഗ്രാമങ്ങള്‍ രൂപീകരിക്കുന്ന പദ്ധതിക്കായി 4 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 155.34…
മലപ്പുറം : കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം. യുവാവ് അസം സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ട്രെയിനിറങ്ങി ബസ് സ്‌റ്റാൻഡിൽ എത്തിയതാണെന്നാണ് സംശയം.
കോഴിക്കോട് : എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന്റെ കമൻ്റ് നിർഭാഗ്യകരവും അപലപനീയവുമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ നിറതോക്കാൽ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാർത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകർന്ന് നൽകേണ്ടവരാണ് അധ്യാപകർ. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമൻ്റ് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടത്തിനെതിരെയാണ് അധ്യാപികയ്‌ക്കെതിരെ കേസ്. എസ്എഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഐപിസി 153 പ്രകാരമാണ് കേസ്.
തൃശ്ശൂർ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരിൽ നടക്കും. ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തിയുള്ള മഹാജന സഭ സമ്മേളനം കോൺഗ്രസിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് ബൂത്ത് പ്രസിഡൻ്റുമാർ മുതൽ എഐസിസി അംഗങ്ങൾ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത്. തൃശ്ശൂരിൽ നടക്കുന്ന മഹാജന സഭ കോൺഗ്രസിൻ്റെ സംഘടനാ സ്വാധീനം വിളിച്ചുപറയുന്ന ചടങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുത്തത്. കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുന്നിൽ നിർത്തി ബിജെപി ശക്തമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ തന്നെ തൃശ്ശൂരിൽ എത്തിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മല്ലികാർജ്ജുൻ ഖാർഗെ തൃശ്ശൂരിലെത്തുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
