- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
Author: admin
കട്ടപ്പന: മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് നരബലി നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ.മോഷണശ്രമത്തിനിടെ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്, 31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ പോലീസിന് ലഭിച്ചത്. വിഷ്ണു വിജയന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയതായാണ് വിവരം . കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് അറിയുന്നത് . വീട്ടിൽ പരിശോധന നടത്തിയപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത് . ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ കേസിൽ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.ഇവർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും നരബലിനടന്നു എന്ന് സംശയിക്കുന്ന വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു .
ലോക്സഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുതിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ, കെ. മുരളീധരൻ മത്സരിക്കുന്നുന്നു എന്നതാണ് സർപ്രൈസ് . നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ . മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടുന്നത് ഷാഫി പറമ്പിലാണ് . സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്നുള്ള ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരന് വീണ്ടും മത്സരിക്കും. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും. തിരുവനന്തപുരത്ത് ശശി തരൂരും, ആറ്റിങ്ങലിൽ അടൂർ പ്രകാശും, പത്തനംതിട്ടയിൽ ആന്റോ ആന്റണിയും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, എറണാകുളത്ത് ഹൈബി ഈഡനും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസും, ചാലക്കുടിയിൽ ബെന്നി ബെഹനാനും, പാലക്കാട് വികെ ശ്രീകണ്ഠനും,…
ന്യൂഡല്‍ഹി: പത്മജ വേണുഗോപാല്‍ ബി.ജെ.പി.യിലേയ്ക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന് എംപി.യുടെ സഹോദരിയുമാണ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിലെ ശക്തിദുര്‍ഗങ്ങളായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആന്റണിയുടെ മകന് അനില്‍ ആന്റണിയാകട്ടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. ബി.ജെ.പി.യുടെ നാലു സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുള്ള തുടര്‍ച്ചയായ അവഗണനയാണ് പദ്മജയുടെ പുതിയ നീക്കത്തിന്റെ പിന്നെലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്. പദ്മജയെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ പാര്‍ട്ടിയെ ചതിച്ചെന്നും മുരളീധരന് പറഞ്ഞു. പദ്മജ പോയത് കൊണ്ട്…
ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍ക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനായാണ്. കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറയാറുണ്ട്.
ന്യൂഡൽഹി: ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. അതേസമയം, കൊല്ലപ്പെട്ട മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
