Author: admin

പ്രതിപക്ഷം കഴിഞ്ഞ മൂന്നുമാസമായി ഭരണപക്ഷം തകര്‍ത്തു കൊണ്ടിരിക്കുന്ന ഭാരതത്തെ കൂട്ടിച്ചേര്‍ക്കാന്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു കൊണ്ടിരിക്കുന്നു. യാത്രയുടെ മാറ്റം വളരെ പ്രകടമാണ്. രാഹുലിന്റെ താടി വളര്‍ന്നു തടി കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിട്ടുപോയവരുടെ എണ്ണം പതിനാറു ലക്ഷം കവിഞ്ഞു. ആരും വിട്ടുപോകാന്‍ കൊതിക്കുന്ന തരത്തില്‍ ഇന്ത്യ വളര്‍ന്നതില്‍ നമുക്കു അഭിമാനം കൊള്ളാം. ഇതിന്റെയൊക്കെ കാരണഭൂതന്‍ തകര്‍പ്പന്‍ ഭരണം തുടരാന്‍ വീണ്ടും വരുന്നൂ എന്ന വാര്‍ത്ത ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നു. എത്രയും വേഗം ഇന്ത്യയുടെ കഥ കഴിയുമെന്ന് അസൂയക്കാര് വെറുതെ പറയുന്നതാ.

Read More

കോട്ടയം: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടേയും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റേയും (കെആര്‍എല്‍സിസി) പ്രസിഡന്റായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന കെആര്‍എല്‍സിബിസി യോഗത്തിലായിരുന്നു തീരുമാനം. വൈസ്പ്രസിഡന്റായി വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കെത്തച്ചേരിലിനേയും തിരഞ്ഞെടുത്തു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറലായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് ആറിനേയും തിരഞ്ഞെടുത്തു.

Read More