- അബോർഷനെതിരെ വ്യക്തമായ നിലപാടുമായി യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ്
- ഇറാഖിൽ, ക്രൈസ്തവർക്ക് വേണ്ടി നിർമ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം
- കെ.എൽ.സി.എപറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ലോകം: ‘ആ നദിയോട് പേര്‍ ചോദിക്കരുത്’
- നോമ്പ്: ശുദ്ധീകരണത്തിന്റെ കാലം
- സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി
- ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
- സമാധാനം വീണ്ടെടുക്കാനാകണം
Author: admin
ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.ഡി.എയിലെ നിർണായക ശക്തികളായ ജെ.ഡി.യു, തെലുഗുദേശം പാർട്ടി കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമുണ്ടായേക്കും. ഇൻഡ്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരെയുള്ള നിലപാടും ഇന്ന് ചർച്ചയാകും വമ്പന്മാർക്കുള്ള ആദായ നികുതിയിൽ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകർക്കും സാധാരണക്കാർക്കും എന്ത് നേട്ടമുണ്ടാകുമെന്ന് കണ്ടറിയണം. ഈ ബജറ്റ് അമൃതകാലത്തിന്റെ നാഴികക്കല്ലാകുമെന്നും നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഗള്‍ഫ് നാടുകളെ സംബന്ധിച്ച് ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസം വളരെ ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയം സ്‌കൂളുകള്‍ അവധിയിലായിരിക്കുകയും കുട്ടികള്‍ ആ മൂന്ന് മാസക്കാലം വീടിനുള്ളിലും ഫ്‌ലാറ്റുകളിലും ഒതുങ്ങികൂടുകയും ചെയ്യുന്ന സമയം. വളരെ കുറച്ചു പേര്‍ മാത്രമേ കേരളത്തിലേക്ക് ആ സമയങ്ങളില്‍ പോകാറുള്ളൂ.
ഡെലവെയർ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കമല ഹാരിസിന് ബൈഡന്‍ പിന്തുണ അറിയിച്ചത്. ഡെമോക്രാറ്റുകള്‍ ഒരുമിച്ചു നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു. ബൈഡന്‍റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി കമല ഹാരിസ് മാറും. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്‌ച അവസാനം രാജ്യത്തോട് കൂടുതൽ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2020-ൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആയ താന്‍ ആദ്യമെടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുക എന്നതായിരുന്നു എന്നും അത് താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും ബൈഡൻ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
മലപ്പുറം: നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍ 330 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ തന്നെ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്‍റെ പേരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്.
അങ്കോള:ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 7-ാം ദിവസത്തിലേക്ക്. ഇന്ന് സൈന്യത്തിന്റെ ഭാഗമായുള്ള കരസേനയുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തും. ഐ.എസ്.ആർ.ഒയുടെയും എൻ.ഐ.ടിയുടെയും വിദഗ്ധ സംഘം തെരച്ചലിന് ചേരും. ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. ഗംഗാവാലി പുഴയിലും ഇന്ന് തെരച്ചിൽ ശക്തമാക്കാനാണ് തീരുമാനം. ഇന്ന് പൂർണമായും കര-നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് തീരുമാനം. പൻവേൽ-കന്യാകുമാരി ദേശീയപാതയോട് ചേർന്നാണ് ഗംഗാവാലിയുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് വലിയതോതിൽ മണ്ണ് നദിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ആഴമേറിയതും ഒഴുക്കുള്ളതുമായ നദിയിൽ തുരുത്തുകൾ പോലെയുള്ള വലിയ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ഈ മൺകൂനയ്ക്കുള്ളിൽ അർജുനും ട്രക്കും ഉൾപ്പെട്ടിരിക്കാമെന്നാണ് കർണാടക സർക്കാരിന്റെ നിഗമനം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് സൈന്യം തയാറെടുക്കുന്നത്. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മൺകൂനയ്ക്കുള്ളിൽ ട്രക്കുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. ഇതിനുപുറമെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള ആഘോഷകമ്മറ്റിയിൽ ഇടവക വികാരി ഫാ.ഷൈജു തോപ്പിൽ ചെയർമാനും ശ്രീ. മാനുവൽ വേട്ടാപറമ്പിൽ ജനറൽ കൺവീനറും ആയിട്ടുള്ള വിപുലമായ ആഘോഷകമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നവമ്പർ 3,4 തിയതികളിലാണ് ആഘോഷങ്ങൾ നടക്കുന്നത് നവബർ 4 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും , ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിലും മുത്തേടം ബൈബിൾ കൺവെൻഷനിലും നാടിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട്. ഈ വർഷവും വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് ചെയർമാൻ മാരായ ഫാ.റിനോയ് സേവ്യർ കളപ്പുരക്കൽ , ഫാ. ലിജോ പീറ്റർ കണ്ണോത്ത് ,സിബി സേവ്യർ ഇലഞ്ഞിമിറ്റം സാംസൺ കളത്തി പറമ്പിൽ ഫിനാൻസ് കൺവീനർ ജോസഫ് സാവിയോ…
മരട്.: കേരളത്തിലെ ക്രൈസ്തവരെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ പ്രകാരം വിദ്യാഭ്യാസം ക്ഷേമം സാമ്പത്തികം എന്നീ വിഷയങ്ങളെപ്പറ്റി പഠനം നടത്തി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ സമർപ്പിച്ചിട്ടുണ്ട്. 284 ശുപാർശകൾ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. അതിനെ തുടർന്ന് സംസ്ഥാന സർക്കാർ 33 വകുപ്പുകളിലേക്കായി ഈ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് കത്ത് അയച്ചിരുന്നുവെങ്കിലും ഇപ്പോഴും തുടർനടപടികൾ ആയിട്ടില്ല. ലത്തീൻ കത്തോലിക്കാ സമുദായം കാലങ്ങളായി ഉന്നയിച്ചു വരുന്ന നിരവധി ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ 284 നിർദ്ദേശങ്ങൾ . ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ എമ്പാടും നടന്നുവരുന്ന ആയിരം യോഗങ്ങളുടെ ഭാഗമായി ജൂലൈ 28 ഞായറാഴ്ച മരട് മൂത്തേടം ദേവാലയത്തിൽ സാമുദായിക കുടുംബ സംഗമം നടത്തുന്നതിന് മുന്നോടിയായിട്ടാണ് വാഹന പ്രചരണ ജാഥ നടത്തിയത്. കേരളത്തിൽ വിവിധ…
വത്തിക്കാൻ : ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ജൂലൈ മാസം പത്തൊൻപതാം തീയതി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും വായിക്കപ്പെട്ടു. സന്ദേശത്തിൽ, ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ ഉതകുമാറാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നുവന്നും പാപ്പാ കൂട്ടിച്ചേർത്തു. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ…
ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും അടുത്തിടെ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് സാധാരണ പ്രതിരോധമരുന്നുകൾ പോലും ലഭ്യമായിട്ടില്ലെന്ന് തെളിഞ്ഞു. ഏതാണ്ട് 123000 കുട്ടികൾക്ക് ഇത്തരത്തിലുള്ള മരുന്നുകൾ ഇനിയും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇരുസംഘടനകളും ജൂലൈ 17-ആം തീയതി സംയുകതമായി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. യൂറോപ്പിലെയും മദ്ധേഷ്യൻ രാജ്യങ്ങളിലെയും കണക്കുകൾ പ്രകാരം 86 ശതമാനം രാജ്യങ്ങളിലും ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് തുടങ്ങിയവയ്‌ക്കെതിരായി ആദ്യ പ്രതിരോധമരുന്നുകൾ നല്കിയിട്ടുള്ളപ്പോൾ, അൻപത് ശതമാനം രാജ്യങ്ങളിൽ മാത്രമാണ് ഇവയുടെ മൂന്നാം ഡോസ് മരുന്ന് ലഭ്യമായിട്ടുള്ളത്. റൊമാനിയ, ഉക്രെയ്ൻ, അസർബൈജാൻ എന്നിവിടങ്ങളിൽ 51% കുട്ടികൾക്ക് മാത്രമാണ് പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടുള്ളത്. മോന്തേനെഗ്രോ, ബോസ്നിയ ആൻഡ് ഹെർസഗോവിന, വടക്കൻ മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിൽ എൺപത് ശതമാനം കുട്ടികൾക്കേ അഞ്ചാം പനിക്കെതിരായ കുത്തിവയ്‌പ്പുകൾ ലഭിച്ചിട്ടുള്ളൂ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് മുൻപുള്ള പ്രതിരോധകുത്തിവയ്‌പ് നിരക്കിലേക്ക് ഈ മേഖലയിലെ പകുതിയിലധികം രാജ്യങ്ങളും ഇനിയും എത്തിയിട്ടില്ലെന്നും യൂണിസെഫും ലോകാരോഗ്യസംഘടനയും റിപ്പോർട്ട് ചെയ്‌തു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
