- അബോർഷനെതിരെ വ്യക്തമായ നിലപാടുമായി യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ്
- ഇറാഖിൽ, ക്രൈസ്തവർക്ക് വേണ്ടി നിർമ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം
- കെ.എൽ.സി.എപറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ലോകം: ‘ആ നദിയോട് പേര് ചോദിക്കരുത്’
- നോമ്പ്: ശുദ്ധീകരണത്തിന്റെ കാലം
- സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി
- ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
- സമാധാനം വീണ്ടെടുക്കാനാകണം
Author: admin
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് മോദി സര്‍ക്കാരിന്റെ കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളും പകര്‍ത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ സഖ്യകക്ഷികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും സാധാരണക്കാര്‍ക്കായി യാതൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.സമൂഹമാധ്യമമായ എക്‌സിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കും. ദേശീയപാതകള്‍ക്ക് കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി രൂപ അനുവദിച്ചു. ആസാം, ഹിമാചല്‍, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രളയ സഹായത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതിയായി. വിനോദ സഞ്ചാര വികസനത്തിലും ബിഹാറിന് നേട്ടമുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും.നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്ന- പൂര്‍ണിയ, ബക്സര്‍-…
കണ്ണൂർ: കണ്ണൂർ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാനാണ് ഉത്തരവ്. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും നിർദേശമുണ്ട്. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ :ജീവിതത്തിൽ പ്രചോദനം സ്വീകരിക്കുന്നവരും നൽകുന്നവരുമായി തീരണമെന്ന് കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. കോട്ടപ്പുറം വികാസിൽ വച്ച് നടത്തിയ INSPIRE 2024 എന്ന യുവതി യുവാക്കൾക്ക് വേണ്ടിയുള്ള പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, തൃശൂർ, തിരുത്തിപ്പുറം എന്നി ഫെറോനകളിലെ പ്ലസ് ടു മുതൽ കൗമാരപ്രായത്തിലുള്ള യുവതി യുവാക്കൾക്കാണ് കോട്ടപ്പുറം വികാസ് വച്ച് INSPIRE 2024 സംഘടിപ്പിച്ചത്. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, സെക്സ് എഡ്യൂക്കേഷൻ, ലൈഫ് പ്രിപ്പറേഷൻ എന്ന വിഷയങ്ങൾ ക്ലാസ്സുകൾ നയിച്ചു. കോട്ടപ്പുറം രൂപത കാറ്റിക്കിസം ഡിപ്പാർട്ട്മെന്റും, കിഡ്സും, ഫാമിലി അപ്പോസ്തലേറ്റും സംയുക്തമായിട്ടാണ് INSPIRE 2024 എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. ഈ പ്രോഗ്രാമിൽ 400-ലധികം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് വാങ്ങിക്കുകയും ചെയ്തു.ജൂലൈ 28 ന് പള്ളിപ്പുറം, ഗോതുരുത്ത് എന്നീ ഫെറോനകളിലെ യുവതി യുവാക്കൾക്ക് പറവൂർ സ്ക്രില്ലി കോൺവെന്റിൽ വച്ചാണ് INSPIRE 2024 നടക്കുന്നത്.
വരാപ്പുഴ: മുട്ടിനകം സെൻ്റ് മേരീസ് ചർച്ച് കെ. സി .ബി .സി മദ്യവിരുദ്ധസമിതി ഇടവക തല യോഗം നടത്തി. ആനിമേറ്റർ സിസ്റ്റർ .നീതി സി എസ് എസ് ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആൻ്റണി വി.സി അധ്യക്ഷത വഹിച്ചു. മദ്യം ലഹരി ഉപയോഗം ദിനംപ്രതി വർദ്ധിച്ച് വരുക്കയാണെന്നും, വിപത്തിനെതിരെ നാടിൻ്റെ നന്മയും ശ്രേയസ്സും ആഗ്രഹിക്കുന്ന സുമനസ്സുകളെ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു. പ്രദേശങ്ങളിലെചില വീടുകൾ കേന്ദ്രീകരിച്ച് രാവന്നു പകലൊന്നു നോക്കാതെ യുവാക്കളുടെ പോക്ക് വരവ് നാട്ടുകാരിൽഉൽഘട ഉളവാക്കിയിട്ടുഉണ്ടെന്നും യോഗം വിലയിരുത്തി. അതിരുപതഅംഗം വി.സി.ദേവസി, എഴാം ഫൊറോന പ്രസിഡൻ്റ് എം.ജെ. സൈമൺ, ജനറൽ സെക്രട്ടറി ഷിബു ജോർജ്ജ്, ജോണി കോളരിക്കൽ, ജോൺഎ.വി,കെ.വി. ജെയിംസ്, മിനി ജേയ്ക്കബ്,ഷിജി അലക്സ് ജാൻസി ജോസഫ് ,ജെംസി സി.ജെഎന്നീവർ പ്രസംഗിച്ചു.
നെടുമങ്ങാട് : ജെ ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച 284 ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച നെടുമങ്ങാട് സോണൽ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു ഡിസംബർ 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒക്ടോബർ 6ന് നടത്തുന്ന നെയ്യാറ്റിൻകര സമ്മേളനത്തിലും ഓരോ സമുദായ പ്രവർത്തകനും തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ അണിചേരണമെന്ന് അദ്ദേഹം പരഞ്ഞു സോണൽ പ്രസിഡന്റ് അഗസ്റ്റിൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രസിഡന്റ് ആമുഖ പ്രസംഗം നടത്തി. സോണൽ ആത്മീയ ഉപദേഷ്ടാവ് ഫാ സുനിൽ സി, രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി വൈസ് പ്രസിഡന്റ് സന്തോഷ് എസ് ആർ,ഗ്രാമപഞ്ചായത്ത് അംഗം രമേശ് ചന്ദ്രൻ, രൂപത സെക്രട്ടറി ജയപ്രകാശ് ഡി ജി, സോണൽ സെക്രട്ടറി ശോഭനൻ എന്നിവർ സംസാരിച്ചുരൂപത വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയവതരണം നടത്തി രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, എം…
വൈപ്പിൻ: വാടേൽ st. ജോർജ് ഇടവകന് കെ സി വൈ എം നേതൃത്വത്തിൽ രക്‌തദാനക്യാമ്പ് നടത്തി. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും അമൃത ആശുപത്രിയുടെയും നേതൃത്വത്തിൽ ഏകദേശം 150 ഓളം വ്യക്തികൾക്ക് രക്തദാനം നടത്തുവാൻ കഴിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ST. ജോർജ് പള്ളി വികാരി ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട്,സഹവികാരി ഫാദർ ലിപിൻ ജോസ് കൂളിയത്ത്, കെ സി വൈ എം പ്രസിഡന്റ് ജിതിൻ ടി. സ്,സെക്രട്ടറി മരിയ നെവീന, കൺവീനർ ജിഷൻ ജോസ്, കോർഡിനേറ്റർസ് ആൻ റെനി, ഇസബെല്ല,വർഷ,ജിൻസ, ക്രിസ്റ്റി ആംബ്രോസ്, നോയൽ, എയ്ജൽ സജി, എന്നിവർ പ്രസംഗിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു വിൽസൻ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് . റവ . ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. “ആട്ടം ” സിനിമാറ്റിക്ക് ഡാൻസ് മത്സരം സിനിമാതാരം ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ഉല്ലാസ് കൃഷ്ണ , വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ റവ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെ. ആർ.എൽ. സി. സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ ,ടി.ജെ. വിനോദ് എം.എൽ.എ , കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക് , സി. എൽ. സി അതിരൂപത പ്രസിഡന്റ് തോബിയാസ് കൊർണേലി , ജീസസ് യൂത്ത് കോഡിനേറ്റർ ബ്രോഡ്വിൻ ബെല്ലർമിൻ, കെ.സി വൈ എം. പ്രൊമോട്ടർ റവ ഫാ. ഷിനോജ് ആറാംഞ്ചേരി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ…
അങ്കോള: ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ് അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും എന്നാൽ മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
