Author: admin

മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.

Read More

2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍.

Read More

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ എത്താനുള്ള കഠിനമായ യാത്രയെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന വിഷയമായ, കുടിയേറ്റക്കാർ നേരിടുന്ന ദുരന്തങ്ങൾ ഈ ചിത്രത്തിൽ ആഴത്തിൽ സ്പഷ്ടമാണ്. കൂടാതെ, മനുഷ്യക്കടത്തുകാരുടെ ക്രൂരതയും അവരെ തുടരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും വളരെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. യൂറോപ്പിലേക്കുള്ള യാത്ര സ്വപ്നങ്ങൾ മാത്രമല്ല, പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള പാതയാണെന്നും സാർവദേശീയ തലത്തിൽ ഉണർത്തൽ നൽകുന്നു.

Read More

ഭൂമിയിലെ ഗ്രന്ഥാലയങ്ങളില്‍ ഇത്രയേറെ ഗാന്ധി പുസ്തകങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോള്‍ വീണ്ടുമൊന്ന് എന്തിന് എന്നാരും ചോദിച്ചുപോകും. ഇത്തരമൊരു പുസ്തകം അക്കൂട്ടത്തിലുണ്ടാവാനിടയില്ല. സംശയമുള്ളവര്‍ക്കു പുസ്തകം വായിക്കുമ്പോള്‍ ബോധ്യം വരും.

Read More

ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.

Read More

പട്‌ന: ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര്‍ മരിക്കുകയും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവാന്‍ ജില്ലയില്‍ നാലും സരണ്‍ ജില്ലയില്‍ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബുധനാഴ്ച രാവിലെ 7.30 ഓടെ വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് വ്യാജമദ്യ ദുരന്തമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. മറ്റുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 ഏപ്രിലില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരുന്നു.…

Read More

കൊച്ചി: പ്രതിഷേധങ്ങൾക്കിടെ ദീര്‍ഘകാലത്തേക്ക് ആലുവ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Read More

കൊച്ചി: വേൾഡ് ഫാമിലി ഓഫ് റേഡിയോ മരിയയുടെ ഡയറക്ടർ ബോർഡ് അംഗമായി കൊച്ചി രൂപതാംഗം ഫാ. റാഫി കൂട്ടുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു .ഇറ്റലിയിലെ മിലാനിൽ നടന്ന റേഡിയോ മരിയ വേൾഡ് കോൺഗ്രസ്സിൽ 86 രാജ്യങ്ങളിൽ നിന്നു വന്ന 200 പ്രതിനിധികളാണ് പങ്കെടുത്തത്.ഇന്ത്യയിലെ റേഡിയോ മരിയയുടെ സ്ഥാപകനാണ് അദ്ദേഹം. ഇടക്കൊച്ചിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Read More

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു. പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടി. സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്‌നവുമില്ല. മികച്ച സ്ഥാനാർത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്-സതീശൻ വ്യക്തമാക്കി.

Read More