- വി എസിന്റെ വിയോഗം: നാളെ സംസ്ഥാനത്ത് പൊതു അവധി
- അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു
- യുദ്ധവിരാമം വീണ്ടും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ
- മൂലംമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും-ജില്ലാ കളക്ടർ
- വി എസ്: പൊതുദർശനം നാളെ
- വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തെ കെ സി എഫ് അപലപിച്ചു
- ലഹരിക്കെതിരെ ക്യാമ്പയിനുമായി കൂട്ടുകാട് യുവജനങ്ങൾ
- വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു
Author: admin
|ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ|
കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്‌ഛൻ പുരസ്ക്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ൽ വിരമിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് വത്സല ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കുമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല്…
കോഴിക്കോട്• കേരള കാര്‍ഷിക സര്‍വകലാശാലയും ആസ്‌ത്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും നബാര്‍ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ നവംബര്‍ 15 മുതല്‍ 17 വരെ നടന്ന വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റി സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.പിഎച്.ഡി ഗവേഷണ പ്രവര്‍ത്തനങ്ങളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ തീരുമാനമായി. വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു 3 +1 വര്‍ഷ ബി.എസ്.സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍ ആരംഭിക്കുന്നതിനു ധാരണയായി. ആദ്യ 3 വര്‍ഷം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുകയും തുടര്‍ന്ന് 1 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനും ഇത് വഴി അവസരം ഒരുങ്ങും.
സാവോ പോളോ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോർട്ട് . സാവോ പോളോയിലെ വസതിയിൽ നിന്നാണ് ആയുധധാരികളായ മൂന്നംഗ ആക്രമി സംഘം കുഞ്ഞിനെ കവരാൻ ശ്രമിച്ചത് . ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.സംഭവവത്തിൽ 20കാരനായ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമനെ തിരിച്ചറിഞ്ഞുവെന്നും മൂന്നാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
റിയോ ഡി ജനീറോ: ഗാലറിയിൽ ആരാധകർ തമ്മിലടിച്ചതിനെ തുടർന്ന് ബ്രസീൽ – അർജന്റീന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം വൈകി. പുലർച്ചെ ആറിന് മാറക്കാന സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ആരാധകർ തമ്മിലടിക്കുകയായിരുന്നു. ഇതോടെ മത്സരത്തിനായി ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലിറങ്ങിയ താരങ്ങൾ തിരികെ കയറിപ്പോയി.പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതോടെ 6.30ന് മത്സരം ആരംഭിച്ചു.
ഇസ്രായേൽ പൗരന്മാരായബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരിൽ വിദേശികളുമുണ്ടാകും. എന്നാല്‍, സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്‌ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. എന്നാൽ, നിര്‍ദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേല്‍ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു.
ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കാന്‍ തെലങ്കാനയിലെ എല്ലാം ഡി എം കെ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നതായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.തെലങ്കാനയിൽ, കെ ചന്ദ്രശേഖർ റാവു (കെ സി ആർ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡി എം കെ തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഹൈദരബാദില്‍ ഉള്‍പ്പെടെ നിരവധി തമിഴ് വംശജരുണ്ട്. ഇവർക്കിടയില്‍ ഡി എം കെ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. ചെറുതെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ പിന്തുണ കോണ്‍ഗ്രസിന് നിർണ്ണായകമായി മാറും.
വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയെന്ന് ആരോപണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. ഗ്രേഡ് എസ്ഐ ഭുവനചന്ദ്രൻ(54) ആണ് മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ടിബി ജംഗ്ഷന് സമീപമാണ് സംഭവം. ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
|ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കാൻ |
Subscribe to Updates
Get the latest creative news from FooBar about art, design and business.