Author: admin

കോട്ടപ്പുറം: കെ.സി.വൈ.എം. കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 25 തീയതി കെസിവൈഎം സെൻറ് തോമസ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ വെച്ച് നടത്തപ്പെടാനിരിക്കുന്ന “BLAZE N’ GLOW”ലോഗോ പ്രകാശനം കോട്ടപ്പുറം രൂപത ഡയറക്ടർ നോയൽ കുരിശിങ്കൽ കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി ലോഗോ കൈമാറി. കൊടുങ്ങല്ലൂർ സെൻറ് തോമസ് ദേവാലയത്തിലെ വികാരി ഫ്രാൻസിസ് താണിയൻ കെസിവൈഎം പതാക കെ സി വൈ എം സെൻറ് തോമസ് യൂണിറ്റ് പ്രസിഡണ്ട് ആമോസ് മനോജ് യൂത്ത് കൺവീനർ നിതിൻ വർഗീസ് കൈമാറി.

Read More

ചെല്ലാനം:ആഗോള കത്തോലിക്കാസഭയിൽ അപ്പൂപ്പനമ്മൂമ്മമാരുടെ നാലാം അന്താരാഷ്ട്ര ദിനം ചെല്ലാനം സെന്റ് സെബാസ്റ്റീൻസ് പള്ളിയിൽ ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിൻ്റെ മാതാപിതാക്കളും ഈശോയുടെ അപ്പൂപ്പനമ്മൂമ്മമാരുമായ വി. ജൊവാക്കീമിൻ്റെയും വി. അന്നയുടെയും തിരുനാളിനോടനുബന്ധിച്ചാണ് 2021-ൽ ഫ്രാൻസിസ് പാപ്പ ഇങ്ങനെയൊരു തീരുമാനമെടുത്തത്. “എൻ്റെ വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ” എന്ന സങ്കീർത്തനശകലമാണ് ഈ വർഷത്തെ ആപ്തവാക്യം. ചെല്ലാനം ഇടവകയിൽ 70 വയസ്സു കഴിഞ്ഞ 400 മാതാപിതാക്കന്മാരെആദരിച്ചു. KCYM ന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതു്. ഫാ.സിബിച്ചൻ ചെറുതിയിലിന്റെ ദിവ്യബലിയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്നു നടന്ന അനുമോദനചടങ്ങിൽ വയോജനങ്ങൾക്ക് നേരം പോക്കിനായി ഓരോ റേഡിയോ സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഫാ.ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , സിസ്റ്റർ ചന്ദ്രാമ, ഗ്രീന ജോസഫ് എന്നിവർ നേതൃത്വം നല്കി.

Read More

കൊടുങ്ങല്ലൂർ :ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, ജാതി സെൻസസ് ഉടൻ തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എൽ സി എ സംസ്ഥാന കമ്മറ്റിയുടെ കോശി @1000 യോഗങ്ങളുടെ ഭാഗമായി K L C A കത്തീഡ്രൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌. ശ്രീ. തോമസ് വെങ്ങണത്ത് അധ്യക്ഷത വഹിച്ചു. നാഷണൽ ജൂനിയർ പാവർലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇടവകാംഗം എയ്ഞ്ചൽ പി. എ യെ മെമെന്റോ നൽകി ആദരിച്ചു. K L C A രൂപത ട്രഷറർ സേവ്യാർ പടിയിൽ, സെക്രട്ടറിജോൺസൺ വാളൂർ, അനീഷ് പള്ളിയിൽ, ഷൈബി ജോസഫ്, ഫ്രാൻസിസ് കളത്തിൽ എന്നിവർ പ്രസംഗിച്ചു. ജോഷി കളത്തിൽ, സെലെസ്റ്റിൻ താണിയത്ത്, ജോർജ് പോളേക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. രക്ഷാദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതുവരെ തിരച്ചില്‍ തുടരണം. സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തില്‍ പ്രശംസിച്ചു. അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിമെന്ന തരത്തിലുള്ള പ്രതികരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്തയച്ചത്.  അതേസമയം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പട്ടു. കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. നേവല്‍ബേസിലെ ഏറ്റവും വൈദഗ്ധ്യതയുള്ള ഡൈവേഴ്‌സിനെ ഉപയോഗിക്കാന്‍ തയ്യാറാകണം. തീരുമാനത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ പിന്മാറണം. മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Read More

കീടനാശിനികളുമായുള്ള സമ്പർക്കം കര്‍ഷകരില്‍ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ കാൻസർ കൺട്രോൾ ആൻഡ് സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇന്ത്യയിൽ സാധാരണയായി ഉപയോ​ഗിക്കുന്ന നാല് കീടനാശിനികൾ ഉൾപ്പെടെ 69 എണ്ണം ഉയർന്ന അർബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി പഠനത്തിലുണ്ട് . പുകവലി പോലെ തന്നെ മാരകമാണ് കീടനാശിനികളുമായുള്ള സമ്പർക്കമെന്നും ​ഗവേഷകർ പറയുന്നു . കീടങ്ങളിൽ നിന്നും കളകളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന 2,4-ഡി, അസെഫേറ്റ്, മെറ്റോലാക്ലോർ, മെത്തോമൈൽ തുടങ്ങിയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന 69 കീടനാശിനികളുടെ പട്ടിക യുഎസ് ആസ്ഥാനമായി നടത്തിയ പഠനം പുറത്തുവിട്ടു. നോൺ-ഹോഡ്‌കിൻസ് ലിംഫോമ, രക്താർബുദം, മൂത്രാശയ അർബുദം എന്നിവയ്ക്ക് ഇവ കാരണമാകാമെന്ന് പഠനത്തിൽ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ എന്നിവിടങ്ങിൽ നിന്ന് ശേഖരിച്ച 2015 മുതൽ 2019 വരെയുള്ള അർബുദ നിരക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.​​ വിവിധ പ്രദേശങ്ങളിലെ കൃഷി ചെയ്യുന്ന വിളകൾക്കനുസരിച്ച് അർബുദ…

Read More

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും വിജയിച്ചത്. പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ശ്രീലങ്ക 162 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി.

Read More

ന്യുഡൽഹി:ഡൽഹിയിലെ റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളിയുൾപ്പടെ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു. കോച്ചിങ് സെന്ററുകളിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു.…

Read More

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്.ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ തേടിയെത്തി.

Read More

കൊച്ചി :ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ആഗസ്റ്റ് നാല് ഞായർ ഉച്ച കഴിഞ്ഞ് മൂന്നിന് എറണാകുളം സെമിത്തേരി മുക്കിലുള്ള കാർമൽമിനി ഹാളിൽ നടക്കും. ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എറണാകുളം തിരുകുടുംബ ആശ്രമ സുപ്പീരിയർ ‘റവ. ഫാ. ടൈറ്റസ് കാരിക്കശ്ശേരി ഒ.സി.ഡി. ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ആരംഭിക്കുന്ന വെബ് സൈറ്റ് ,അന്താരാഷ്ട്ര സാഹിത്യ പുരസ്ക്കാര ജേതാവും കവിയും ഗ്രന്ഥകാരനുമായ അഭിലാഷ് ഫ്രേസർ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ,കോട്ടപ്പുറം രൂപതകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം. നേതാക്കൾക്ക് ചടങ്ങിൽ സ്വീകരണവും നൽകും. ജൂലിയറ്റ് ഡാനിയേൽ , . കെ . ആർ . ജോൺ ഏലൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും

Read More

എം.ജി. യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നും മൂന്നും നാലും റാങ്ക് കരസ്ഥമാക്കിയത് ലത്തീൻ സഭയിലെ വൈദികർ. ഒന്നാം റാങ്ക് വരാപ്പുഴ അതിരൂപതയിലെ ഫാ.നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിലും മൂന്നാം റാങ്ക് ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കലും നാലാം റാങ്ക് വിജയപുരം രൂപതയിലെ ഫാ.ജോൺ വിയാനിയുമാണ് കരസ്ഥമാക്കിയത്.

Read More