Author: admin

കൊച്ചി:  അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ -തേവര പാലം അടച്ചു. രണ്ടുദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കുണ്ടന്നൂര്‍ – തേവര പാലത്തിലേക്ക് യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി എന്‍എച്ച് 966 ബിയില്‍ പ്രവേശിച്ച് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വഴി എംജി റോഡിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. തൃപ്പൂണിത്തുറ,കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡിലെത്തി എംജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

Read More

കൊച്ചി: കൊച്ചിയില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലംഗസംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളം, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കൊയിലാണ്ടി സ്റ്റേഷന്‍ പരിധികളിലുമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍. ഇവരില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും യു.എസ്.ബി. സ്പീക്കറുകളും സ്മാര്‍ട്ട് വാച്ചുകളും പവര്‍ബാങ്കുകളും ഇലക്ട്രിക് ടോര്‍ച്ചുകളും ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സുകളും ചാര്‍ജറുകളുമുള്‍പ്പെടെ നിരവധി തൊണ്ടിമുതലുകള്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഭവനഭേദനം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ ശേഷം സംഘം ബെംഗളൂരുവിലേക്ക് കടന്നു. ബെംഗളൂരുവിലും മോഷണം നടത്തിയ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. മുഹമ്മദ് തായിയെയും…

Read More

മഞ്ചേരി: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Read More

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക് സമീപം നാശം വിതച്ചു. രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാട്ടാനകള്‍ എത്തി. മേഖലയില്‍ വൈദ്യുതിബന്ധം ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതിനാല്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങി ആനയെ ഓടിക്കുന്നതിനും സാധിക്കുന്നില്ല. കാട്ടാനക്കൂട്ടം വ്യാപകമായി ഏലം, കുരുമുളക്, പച്ചക്കറി കൃഷികള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

Read More

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർമാരുടെ കൂടിവരവ് നടന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന കൂടിവരവിന്‌ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ അധ്യക്ഷത വഹിച്ചു. ‘ഇടവക – ഫൊറോന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക’ എന്ന വിഷയത്തിൽ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ക്ലാസിന്‌ നേതൃത്വം നൽകി. തുടർന്ന് സ്റ്റുഡൻസ് ഫോറം, ഡ്രോപ്പ് ഔട്ട് സ്റ്റുഡൻസിനെ കണ്ടെത്തി തുടർപഠനമോ ജോലി സാധ്യതകളോ ലഭ്യമാക്കുക, +1, +2 ക്ലാസ്സുകളിലെ തത്തുല്യതാ പരീക്ഷ, ഫൊറോന തലത്തിൽ ജീവിത ദർശന ക്യാമ്പ് എന്നിവ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് ഫാ. സജു റോൾഡൻ ക്ലാസ് നയിച്ചു. വിവിധ ഇടവകകളിൽ നിന്നായി 26 സിസ്റ്റർ ആനിമേറ്റേഴ്സ് പങ്കെടുത്തു.

Read More

തിരുവനന്തപുരം: ദിവാൻ സി.പി.യുടെ ഭരണത്തിൽ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഇന്ത്യ അറിയപ്പെടുന്ന നേതാവായ ഡോ. അംബേദ്കറിനോടൊപ്പം ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന ധീര വനിത ആനിമസ്ക്രീൻ പ്രതിമയുടെ മുന്നിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ജലധാര, പ്രതിമയെ നിർവികാരമാക്കുന്നത് കണ്ടില്ലെന്ന് വയ്ക്കാൻ സാധ്യമല്ലെന്ന് ഡോ. ശശി തരൂർ എം .പി. കേരളത്തിൻ്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ആനിമസ്ക്രീൻ്റെ പ്രാധാന്യം നഷ്ടപ്പെടുന്നത് അധികാരികൾ കാണണമെന്നും അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും കേരളത്തിലെ ആദ്യ വനിതാ പാർലമെൻ്റ് അംഗം കൂടിയായ ആനിമസ്ക്രീമിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആനിമസ്ക്രീൻ 61-ആം ചരമദിനാനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ. ശശി തരൂർ. പ്രസിഡൻറ് പാട്രിക് മൈക്കിൾ അധ്യക്ഷത വഹിച്ചു. ആനിമസ്ക്രീൻ്റെ പ്രാധാന്യം അന്ന് ജനങ്ങൾ എത്ര വലുതായി കണ്ടു എന്നതിന് ഉദാഹരണമാണ് 1951ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവർ സ്വതന്ത്രയായി വിജയിച്ചു എന്നത്. ആനി മസ്ക്രീൻ്റെ പ്രവർത്തനവും പാഠവും…

Read More

കൊച്ചി: കെസിവൈഎം സംസ്ഥാന അസിസ്റ്റൻ്റ് ഡയറക്ടറായി സിസ്റ്റർ നോർബെർട്ട സിടിസി നിയമിതയായി. വരാപ്പുഴ അതിരൂപതയിലെ ചാത്യാത്ത് മൗണ്ട് കാർമൽ ഇടവകാംഗമായ സിസ്റ്റർ 2016 മുതൽ കെസിവൈഎം ലാറ്റിൻ ആനിമേറ്ററായി സേവനം ചെയ്തു. ജീസസ് യൂത്ത് എറണാകുളം സോൺ ആനിമേറ്റർ, ഓൾ കേരള ഇൻ്റർസെഷൻ മിനിസ്ട്രി ആനിമേറ്റർ, വരാപ്പുഴ അതിരൂപത യൂത്ത് മിനിസ്ട്രി ആനിമേറ്റർ എന്നീ സ്ഥാനങ്ങളും സിസ്റ്റർ നോർബെർട്ട വഹിച്ചിട്ടുണ്ട്. സിസ്റ്റർ മരട് പി.എസ് മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻ്റർ പ്രിൻസിപ്പിളായി സേവനം ചെയ്യുന്ന സിസ്റ്റർ മരട് പി.എസ് കോൺവെൻ്റ് അംഗമാണ്.

Read More

ഇന്ത്യയില്‍ നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക നടപ്പിലാക്കിയിട്ടുള്ള നിരോധനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു. കടലാമകളെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് 2019 ല്‍ അമേരിക്ക ഈ നിരോധനം നടപ്പിലാക്കിയത്.

Read More

2050 ആകുമ്പോഴേക്കും മനുഷ്യായുസ് ഏതാണ്ട് 125 വയസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന് വഴിയൊരുക്കുന്ന പല കണ്ടുപിടിത്തങ്ങളും ഇപ്പോള്‍ തകൃതിയായി നടക്കുന്നു.

Read More