- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
- ഇറാനിൽ നിന്ന് ഒഴിപ്പിച്ച ടെഹ്റാൻ കർദിനാൾ വത്തിക്കാനിൽ സുരക്ഷിതൻ
- മെക്സിക്കോയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
Author: admin
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി യുടെ 29-ാം വാർഷികാഘോഷം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടനം സമ്മേളനം കാട്ടാക്കട എം.എൽ.എ. ഐ. ബി.സതീഷ് ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. നെടുമങ്ങാട് റീജിയണൽ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ, കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ,നേഴ്സറി കോ ഓഡിനേറ്റർ ലളിത, സ്റ്റാഫ് സെക്രട്ടറി ഷൈനി, ആനപ്പാറ ഹോളിക്രോസ് നേഴ്സറി വിദ്യാർത്ഥിനി ആൻ എസ്.പോൾ, പി.ടി.എ.പ്രസിഡൻ്റ് ലീന എന്നിവർ സംസാരിച്ചു. ആശാകിരണം കാൻസർ കെയർ പദ്ധതി ധനസഹായ വിതരണം നടത്തി. തുടർന്ന് നഴ്സറി കുട്ടികളുടെ കലാവിരുന്ന്, പ്രദർശന വിപണന മേള, രക്തദാന ക്യാമ്പ്, എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു.
വെള്ളയമ്പലം: പുതുതായി രൂപപ്പെട്ട വട്ടിയൂർക്കാവ് ഫൊറോനയിലെ അടിസ്ഥാന ക്രൈസ്തവ സമൂഹ നേതൃത്വത്തിന് പരിശീലനം നല്കി. വെള്ളയമ്പലത്തുള്ള സെൻ്റ് തെരെസ ഓഫ് ലിസ്യൂ പാരിഷ് ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ ഫൊറോന വികാരി ഫാ. അനീഷ് ഫർണ്ണാണ്ടസ് ആമുഖ പ്രഭാഷണം നടത്തി. ബി.സി.സി-യുടെ ലക്ഷ്യം, സവിശേഷതകൾ എന്നിവയെ സംബന്ധിച്ച ക്ലാസ് അതിരൂപത ശൂശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് നയിച്ചു. ബി.സി.സി. ലീഡേഴ്സിൻ്റെ ചുമതലകളും കടമകളും എന്ന വിഷയം മനോജ് ആൻ്റോ വിശദീകരിച്ചു. കുടുംബയോഗങ്ങൾ ക്രീയാത്മകമായി എപ്രകാരം നടത്താം എന്ന ചർച്ചയും സംഘടിപ്പിച്ചു. സാഹോദര്യത്തിലുള്ള വിശ്വസ്തതയും വചനത്തോടുള്ള വിശ്വസ്തതയും അപരനോടുള്ള പ്രതിബദ്ധതയും സാർവ്വത്രിക സഭയോടുള്ള ബന്ധവും ദൃഢമാക്കി ഇടവകയിലെ അടിസ്ഥാന ക്രൈസ്തവസമൂഹങ്ങളെ ശക്തിപ്പെടുത്താൻ ലീഡേഴ്സ് പ്രതിജ്ഞാബദ്ധരായി. ഫൊറോന ബി.സി.സി. സെക്രട്ടറി ജോർജ് വിൻസെൻ്റ് സ്വാഗതവും ആനിമേറ്റർ സിസ്റ്റർ ആലിസ് നന്ദിയും രേഖപ്പെടുത്തി.
ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.
കൊച്ചി :ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ ന് ഇനി ഒരു നാൾ മാത്രം. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് ആണ് ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത് . സംഗമം കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് രാജ്യത്തിൻ്റെ തന്നെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് ശ്രമിക്കുന്നത് എന്ന് കുറിച്ചു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്തു തന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നു വരുന്നത് എന്നത് നമ്മുടെ അനുകൂലഘടകമാണ് എന്നും ഒപ്പം ഇതിനായി 8 മാസം നീണ്ട മികച്ച മുന്നൊരുക്കങ്ങളും സംസ്ഥാനത്തിന് നടത്താൻ സാധിച്ചുവന്നതും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജസ്റ്റീസ് ബഞ്ചമിൻ കോശി അദ്ധ്യക്ഷനായ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ഈ നടപടികൾ എന്തെല്ലാമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനകം നടപ്പിലാക്കിയെന്നു പറയപ്പെടുന്ന നിർദ്ദേശങ്ങളും പരസ്യപ്പെടുത്തണം, എറണാകുളത്ത് നടന്ന കെആർഎൽസിസി നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൻ്റെ തിരക്കടലിൽ നിന്നും മണൽ ഖനനം ചെയ്യാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്മാറണം. ഈ നടപടി ഉളവാക്കുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണെന്നും യോഗം വിലയിരുത്തി. അനേകം വർഷങ്ങൾ കൊണ്ടു രൂപപ്പെട്ട ജൈവ വ്യവസ്ഥയെ തകർത്തെറിയുന്ന നടപടികൾ മാനവ സമൂഹത്തെയാകെ ബാധിക്കും, കെആർഎൽസിസി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രക്ഷോഭത്തെ പിന്തുണക്കാനും കെആർഎൽസിസി തീരുമാനിച്ചു. ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ജനാധിപത്യ പ്രകിയയിൽ ക്രിയാത്മകമായി ഇടപ്പെടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് മുന്നൊരുക്ക കർമ്മപദ്ധതിക്ക് യോഗം…
തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന്‍ കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്‌നമൊന്നും കൂടാതെ ചുമതലയേറ്റു.
മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡുകളുടെ ചരിത്രത്തില്‍ ലോകത്തില്‍ തന്നെ അപൂര്‍വതയുള്ളൊരു റെക്കോര്‍ഡിനുടമയാണ് പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്.
ദേശീയ അവാര്‍ഡുകള്‍ – 8, കേരള സംസ്ഥാന അവാര്‍ഡുകള്‍ -25, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ -5 , ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡുകള്‍ 4, കര്‍ണാടകയുടെയും ബംഗാളിന്റെയും അവാര്‍ഡുകള്‍ ഓരോ തവണ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ പുരസ്‌കാരപ്പട്ടിക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
