Author: admin

കൊച്ചി : കൊല്ലം തീരത്ത് അറബിക്കടലിൻ്റെ അടിത്തട്ടിൽ മണൽ ഖനനം ചെയ്യുവാനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടികൾ ഉപേക്ഷിക്കണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത ആവശ്യപ്പെട്ടു. തീരക്കടലിലെയും ആഴക്കടലിലെയും മണൽ ഖനനം സമുദ്ര ആവാസ വ്യവസ്ഥയെയും, തീരദേശ പരിസ്ഥിതിയെയും, മത്സ്യ ലഭ്യതയെയും, തീരദേശ ജനതയുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്നതിനാൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കെ.എൽ. സി എ രൂപതാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച് ഫെബ്രുവരി 27 – ന് നടത്തപ്പെടുന്ന തീരദേശ ഹർത്താലിന് കെ.എൽ.സി.എ. കൊച്ചി രൂപത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഫാ. ആൻ്റണി കുഴിവേലിൽ ഉത്ഘാടനം ചെയ്തു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി, സിന്ധു ജസ്റ്റസ്, സെബാസ്റ്റിൻ കെ. ജെ., ഹെൻസൺ പോത്തം പള്ളി, അലക്സാണ്ടർ ഷാജു, ജെസി കണ്ടനാം പറമ്പിൽ എന്നിവർ പ്രസംഗിച്ചു

Read More

കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ 53 മത് ജനറൽ കൗൺസിലിന് എറണാകുളത്ത് പാലാരിവട്ടം പിഒസിയിൽ തുടക്കമായി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തി . കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികൾ വീതമാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത് . അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു . വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ സമ്മേളനം ഉത്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി . കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ തോമസ് തറയിൽ , KRLCC ജനറൽ സെക്രട്ടറി ഡോ ജിജു അറക്കത്തറ , ലത്തീൻ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ജനറൽ കൗൺസിലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024 – 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌…

Read More

ആലപ്പുഴ :പള്ളിത്തോട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്, അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സിഎയുടെ നേതൃത്വത്തിൽ ജില്ലാ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി പ്രശ്നപരിഹാര ചർച്ചയും നിവേദനവും സമർപണവും നടത്തി. പള്ളിത്തോട് സഹവികാരി ഫാ. ജീസൺ, കെ.എൽ.സി.എ. രൂപതാ സെക്രട്ടറി സന്തോഷ് കൊടിയനാട്, വാർഡ് – ബ്ലോക്ക് മെമ്പർമാർ ഇവരുടെ നേതൃത്വത്തിൽ എഴുപതിൽപരമാളുകൾ ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ എത്തിയാണ് നിവേദനം സമർപ്പിച്ചത്‌. കെ.എൽ.സി.എ. പ്രസിഡൻ്റ് ജോൺ ബ്രിട്ടോ, സാബു വി. തോമസ്, K.L. C. W. A. ഡയറക്ടർ. സി.അമ്പിലിയോൺ, പ്രസിഡൻ്റ് സോഫി രാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനിയർ സ്ഥലത്ത് നേരിട്ടെത്തി നിജസ്ഥിതി പരിശോധിക്കാമെന്നും ചേർത്തലയിൽ ഉദ്യോഗസ്ഥതല യോഗം കൂടി പ്രശ്ന പരിഹാരം വേഗത്തിൽ സാധ്യമാക്കാമെന്നും എൻജിനിയർ ഉറപ്പ് നൽകി.

Read More

കൊച്ചി: കേരളത്തിലെ ആശാവർക്കർമാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ ഏകോപന സമിതിയായ യുടിഎ ആവശ്യപ്പെട്ടു. നിസ്വരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിരാകരിക്കാൻ സാമ്പത്തിക ബാധ്യത ന്യായീകരണമാക്കുന്ന സർക്കാർ സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ ആവശ്യങ്ങളിൽ ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ ആശ വർക്കർമാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും സമൂഹത്തിന് ഏറെ ഗുണപ്രദവുമാണ് . ഇവർക്ക് ന്യായമായ വേതനം നൽകാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സർക്കാരിനും ഉണ്ട് . ഇവരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണം, യുടിഎ ചെയർമാൻ ജോസഫ്‌ ജൂഡും ജനറൽ കൺവീനർ ബാബു തണ്ണിക്കോട്ടും ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ സമരം പ്രതിരോധിക്കുന്നതിന്‌ രാജ്യത്തെ പ്രധാന ട്രേഡ് യൂണിയൻ നേതാവിന്റെ പ്രസ്താവന ഖേദകരവും പ്രതിഷേധാർഹവുമാണ്. കേവലം 235 രൂപ മാത്രം ദിവസക്കൂലി വാങ്ങുന്ന തൊഴിലാളികൾ നടത്തുന്ന സമരം എങ്ങനെയാണ് സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുന്നതെന്ന്…

Read More

കോട്ടയം: സിസിബിഐ യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ( കോൺഫറൻസ് ഓഫ് ഡയോസിഷൻപ്രീസ്റ്‌സ് ഓഫ് ഇന്ത്യ) യുടെ 21ാ മത് ദേശീയ സമ്മേളനത്തിന് കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ പ്രൌഡോജ്ജ്വല പ്രാരംഭമായി. 27 വരെ നടക്കുന്ന ത്രിദിന അസംബ്ലി കേരള ലത്തീൻ മെത്രാൻ സമിതിയുടെയൂം കേരളാ റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെയും പ്രസിഡൻ്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്തു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, മാതൃക നൽകി മുന്നിൽനിന്ന് നയിക്കുന്ന, ആടുകളുടെ മണമുള്ള ഇടയനടുത്ത നേതൃത്വം നൽകേണ്ടവരാണ് വൈദീകർ എന്ന് ബിഷപ്പ് ഓർമപ്പെടുത്തി. സിഡിപിഐ “worshiping, welcoming, witnessing” എന്നീ മൂന്ന് “ഡബ്ലൂ ” കൾ ആർജിക്കേണ്ട വൈദികരുടെ കൂട്ടായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പ്രസിഡൻ്റ് ഫാദർ റോയ് ലാസർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭാരതത്തിലെ 132 ലത്തീൻ രൂപതകളിൽ നിന്നുള്ള 150 ഓളം പ്രതിനിധികൾ സംബന്ധിക്കുന്നു. വിജയപുരം ബിഷപ്പ്…

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡ് അധ്യാപക സംഗമവും വാർഷിക കൺവെൻഷനും നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെൻറ് സാമൂവൽ ഉദ്ഘാടനം ചെയ്തു.. ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ ഗിൽഡ് പ്രസിഡന്റ്‌ കോൺക്ലിൻ ജിമ്മി ജോൺ പതാക ഉയർത്തി. മോട്ടിവേഷൻ ട്രെയിനർ ഡോ. ജോജോ ജോൺ ടീച്ചേർസ് എക്സലൻസ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. രൂപതാ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ജോണി കെ ലോറൻസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു.ഗിൽഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഗിൽഡ് സെക്രട്ടറി സ്വാഗതം പറഞ്ഞു. നിയുക്ത സഹ. മെത്രാൻഡോ. സെൽവരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. നിയുക്ത വികാരി ജനറൽ മോൺ. വിൻസെൻറ് കെ പീറ്റർ മുഖ്യ സന്ദേശം നൽകി .രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ നിയുക്ത മെത്രാനും, വി ജി ക്കും അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. ജോണി കെ ലോറൻസ് ആശംസകൾ അർപ്പിച്ചു.…

Read More

നെയ്യാറ്റിൻകര: പൊൻവിള വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വി.സെന്റ്. ഡി പോൾ ദൈവാലയത്തിൽ പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു പരീക്ഷയോട് അനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾക്കായി .L k G മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സിസ്റ്റർ മഡോണയും 5 മുതൽ PG വരെയുള്ള വിദ്യാർത്ഥികൾക്ക് ഫാ. ജിബിൻദാസ് ക്രിസ്തുദാസും ക്ലാസും ധ്യാനവും നടത്തി. 180 തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുഭക്ഷണo നൽകി ഇടവക വികാരി ഫാ രാജേഷ് കുറിച്ചിയിൽ , സിസ്റ്റർ ശാന്തി, വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ആദർശ് രാജ് ആർ എഫ്, ഉപദേശി, മതബോധന എച്ച് എം അനീഷ് പി, മീഡിയ കമ്മീഷൻ സെക്രട്ടറി എ ആർ ജോസ് ,പിടിഎ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Read More

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.

Read More

ജീവനു ഭീഷണിയുള്ളതായി കരുതാനാവില്ല. ആശുപത്രി വിട്ട് പരിശുദ്ധ പിതാവ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലേക്കു തിരികെപോകുമെന്ന് ഉറപ്പാണ്, എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വിട്ടുമാറുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ 40 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്തായാലും ഒരാഴ്ച കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും. വത്തിക്കാന്‍ സിറ്റി:  റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരാഴ്ച പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തീര്‍ത്തും തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് പാപ്പായെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ടീമിന്റെ മേധാവി ഡോ. സെര്‍ജോ ആല്‍ഫിയേരി, വത്തിക്കാന്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് വൈസ്-ഡയറക്ടര്‍ ഡോ. ലൂയിജി കര്‍ബോണെ എന്നിവര്‍ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജീവനു ഭീഷണിയുള്ളതായി കരുതാനാവില്ല. ആശുപത്രി വിട്ട് പരിശുദ്ധ പിതാവ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലേക്കു തിരികെപോകുമെന്ന് ഉറപ്പാണ്, എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വിട്ടുമാറുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ 40 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്തായാലും ഒരാഴ്ച കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും. ശ്വസിക്കുന്നതില്‍ വലിയ…

Read More

കൊച്ചി: കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. ആദ്യഘട്ടത്തിൽ സർക്കാരിനോട് പുറം തിരിഞ്ഞുനിന്ന പ്രതിപക്ഷം ഉത്‌ഘാടനവേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചർച്ചകൾ നടത്തും. അദാനി ഗ്രൂപ്പ്‌ അടക്കമുള്ള കമ്പനികൾ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉച്ചകോടിയുടെ വേദിയിൽ പ്രഖ്യാപിച്ചതും ആശാവഹമാണ് . ടൂറിസം മേഖലയിലും നിർമ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണെന്നും പിയൂഷ് ​ഗോയൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ റോഡ് വികസനമുൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിനായി മന്ത്രി 896 കിലോമീറ്റർ ദൈർഘ്യമുളള 31 പദ്ധതികളായിരുന്നു പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ്…

Read More