- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
Author: admin
വത്തിക്കാന്‍: ഫ്രാന്‍സിസ്പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാര ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല. പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് തിമോര്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു. പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ റോമിലേക്കു പോയി. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വമാനവികതയുടെ നേതാവും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ പോപ്പ് ഫ്രാൻസിസിന്റെ വേർപാട് കത്തോലിക്കാ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും മാത്രമല്ല ലോകം മുഴുവന്റെയും തീരാനഷ്ടമാണ്. ലോക മനസാക്ഷിയുടെ മുഖവും ശബ്ദവും ആയിരുന്നു ഫ്രാൻസിസ് പാപ്പാ, കെആർഎൽസിസി അനുസ്മരിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പയായ അദ്ദേഹം വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്നു. “നമ്മുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും, ഒരു സുന്ദരമായ ലോകം സൃഷ്ടിക്കാൻ നമുക്ക് സഹായിക്കാം” എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾക്ക് മാത്രമല്ല, ജാതിമത ഭേദമെന്യേ സകല മനുഷ്യർക്കും പ്രചോദനമായിരുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിലകൊണ്ട അദ്ദേഹം, ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവാഹകനായിരുന്നു.അദ്ദേഹത്തിന്റെ വിനയം, ലളിതജീവിതം, സ്നേഹം എന്നിവ എക്കാലത്തും നമുക്ക് മാതൃകയാണ്. സാമൂഹിക നീതിക്കും, പരിസ്ഥിതി സംരക്ഷണത്തിനും, അഭയാർത്ഥികളുടെ പരിപാലനത്തിനും, ദരിദ്രരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. ജോസഫ് ജൂഡ്ലത്തീൻ കത്തോലിക്ക സഭാ വക്താവ്
കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമർപ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവൻ പ്രത്യാശയുടെ മക്കളാക്കി തീർക്കുവാൻ കഠിനമായി പ്രയത്നിച്ച ഒരു ആത്മീയ ആചാര്യനും ക്രാന്തദർശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയാണ് കാലം ചെയ്തത്. ഈസ്റ്റർ തിങ്കൾ ഏപ്രിൽ 21, 2025 ന്88ാം വയസ്സിൽ അദ്ദേഹത്തിന്റെ…
ഒന്‍പതു ദിവസത്തെ ദുഃഖാചരണം (നൊവെന്‍ദിയാലെസ്) സഭ പ്രഖ്യാപിക്കാറുണ്ട്. ‘ഊനിവേര്‍സി ദോമിനിച്ചി ഗ്രെഗിസ്’ എന്ന അപ്പസ്‌തോലിക ഭരണഘടന അനുസരിച്ച് പാപ്പായുടെ മൃതസംസ്‌കാര കര്‍മങ്ങള്‍ മരണാനന്തരം നാലു ദിവസത്തിനും ആറുദിവസത്തിനുമിടയില്‍ നടത്തേണ്ടതാണ്.
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര് പ്രഖ്യാപിച്ചു. ഈ സമയം അവിടെ കൂടിയിരുന്ന പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു ആരാണ് ഇദ്ദേഹം. അദ്ദേഹത്തെ അറിയാത്ത മെത്രാന്മാരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. സ്വതസിദ്ധമായ ശൈലിയിലും, പ്രാര്‍ത്ഥനജീവിതത്തിലൂടെയും ആഗോളകത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ നക്ഷത്രമായി അദ്ദേഹം മാറിയത് പെട്ടെന്നായിരുന്നു. മൂന്നുവര്‍ഷക്കാലത്തോളം ഞാന്‍ പാപ്പയ്‌ക്കൊപ്പം റോമില്‍ ജോലി ചെയ്തു. ഇക്കാലം എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചത്. 2013 ഏപ്രില്‍ ആറാം തീയതിയിലെ പ്രഭാതം. കുര്‍ബാനക്കുപ്പായം ധരിക്കാന്‍ ഞാന്‍ സാക്രിസ്റ്റിയില്‍ എത്തി. പെട്ടെന്നാണ് അദ്ദേഹം കടന്നു വന്നത്. അവിടെയുണ്ടായിരുന്നതില്‍ വളരെ ലളിതമായ…
ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്‍കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.
മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർത്തൽ. ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു. ശത്രുവിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍…
കൊച്ചി: സഹനങ്ങളുടെ സങ്കടക്കടക്കടലുകൾക്കൊടുവിൽ വിജയത്തിന്റെ വെള്ളിവെളിച്ചമുണ്ടെന്ന പ്രത്യാശയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളിൽ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാർത്ഥനാ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളായി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷ. വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം കത്തീഡ്രലിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികനായി .കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തിത്തീഡ്രലിൽ ബിഷപ്പ് ഡോ .അംബ്രോസ് പുത്തൻവീട്ടിൽ തിരുകർമ്മങ്ങൾക്ക് കാർമികനായി . ഓർത്തഡോക്‌സ് സഭയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ…
”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്‌റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കിയാണ് ദുഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിലേക്ക് ഭക്തജന പ്രവാഹമുണ്ട്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും വിശ്വാസത്തിനായി സമർപ്പിക്കുന്നു.ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
