- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
Author: admin
റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍, അദ്ദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള വെണ്ണക്കല്ലുകൊണ്ടാണ്.
വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. കോമയിലേക്ക് വീണ പാപ്പ ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണം ഉൾപ്പെടെ അദ്ദേഹം സംസാരിച്ചു. ഇരട്ട ന്യുമോണിയ ബാധിച്ച് 38 ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഫ്രാൻസിസ്പാപ്പ , ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ മരണത്തിന് തൊട്ടുമുമ്പ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തി ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ ആരും കരുതിയിരുന്നില്ല അത് അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന്. മരിക്കുന്നതിന്റെ തലേദിവസം ഈസ്റ്റർ അനുഗ്രഹം നൽകാനാണ് അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയത്. ഇറ്റാലിയൻ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി അവസാനനിമിഷങ്ങളെ കുറിച്ച് വിവരിച്ചത്. “തിങ്കളാഴ്ച അതിരാവിലെ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, പാപ്പ കണ്ണുതുറന്നുകിടക്കുകയായിരുന്നു. സാധാരണനിലയിലാണ് ശ്വാസഗതി. ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, പ്രതികരിക്കുന്നുണ്ടായിരുന്നില്ല.”-ഡോക്ടർ പറഞ്ഞു. പാപ്പയുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന സഹായി മസ്സി മിലിയാനോ സ്ട്രാപെറ്റി പുലർച്ചെ അഞ്ചരയോടെയാണ് തന്നെ വിളിച്ചതെന്നും 20 മിനിറ്റ്…
വത്തിക്കാൻ: വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന പ്രാർത്ഥനാച്ചടങ്ങോടെ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടും. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും. വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചതനുസരിച്ച്, ചടങ്ങുകളിൽ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ, കർദ്ദിനാൾമാരായ റോജർ മൈക്കിൾ മഹോണി, ഡൊമിനിക് മമ്പേർത്തി, പത്രോസിന്റെ ബസലിക്കയുടെ അർച്ച്പ്രീസ്റ് മൗറോ ഗമ്പെത്തി, എന്നിവർ പങ്കെടുക്കും. ഇവരെക്കൂടാതെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, റോം രൂപതയുടെ വികാർ ജനറൽ ആയ കർദ്ദിനാൾ ബാൾദസാരെ റെയ്‌ന, കാരുണ്യപ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ഡിക്കസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി, സബ്സ്റ്റിട്യൂട് ആർച്ച്ബിഷപ് പെഞ്ഞ പാറ, അസിസ്റ്റന്റ് കാമറലെങ്കോ ആർച്ച്ബിഷപ് ഇൽസൺ ദേ ഹെസൂസ് മോന്തേനാരി, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ് ആർച്ച്ബിഷപ് ലെയൊനാർദോ സപിയെൻസ, വത്തിക്കാൻ ചാപ്റ്ററിന്റെ കാനോനിക്കോകൾ, പരിശുദ്ധ പിതാവിന്റെ സെക്രെട്ടറിമാരായിരുന്ന വൈദികർ തുടങ്ങിയവരും, മാസ്റ്റർ ഓഫ് സെറിമണി ആർച്ച്ബിഷപ് ദിയേഗോ റവേല്ലി അനുവദിക്കുന്നവരും…
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.
ലോകത്തിന്റെ മുമ്പിലേക്ക് പരിത്രാണനാഥന്റെ തിരുവെട്ടവുമായി കടന്നുവന്ന അജപാലകനാണ് ഫ്രാന്‍സിസ് പാപ്പ. ‘ജീവിതം, എന്റെ ജീവിതകഥ ചരിത്രത്തിലൂടെ” എന്ന പുസ്തകം പോലും ആ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ്. ഒരു പാപ്പ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ എഴുതുന്ന ആദ്യത്തെ ആത്മകഥ. സംഭവ ബഹുലമായ എണ്‍പതാണ്ടിന്റെ സംക്ഷിപ്തമായൊരു ലോക ചരിത്രം.
വിശുദ്ധസ്മൃതിയിലേക്കു പ്രവേശിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്റെ ചിന്തകളും പ്രാര്‍ഥനകളും പ്രസംഗശകലങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ആല്‍ബമാണ് ‘വേക്ക് അപ്’. വത്തിക്കാന്‍ റേഡിയോയുടെ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത 11 പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങളാണ് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ബോധപൂര്‍വമായ ഇടപെടലെന്ന് ആരോപണം കൊച്ചി: കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം വത്തിക്കാന്‍ സ്ഥിരീകരിച്ചതു സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മുഖപത്രമായ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ സത്യവിരുദ്ധ വ്യാഖ്യാനത്തിനെതിരെ സിറ്റിസി സന്ന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹില സിറ്റിസി കേരളത്തിലെ എല്ലാ മെത്രാന്മാര്‍ക്കും പരാതി അയച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെ മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം സ്ഥിരീകരിക്കുന്ന ഡിക്രി പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമരാരോയ്ക്ക് അനുമതി നല്‍കിതുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് തെറ്റായ വ്യാഖ്യാനവും വൈരുധ്യപൂര്‍ണമായ അവതരണവും ഉണ്ടായിരിക്കുന്നതെന്ന് മദര്‍ ഷഹില ചൂണ്ടിക്കാട്ടുന്നു. ”കര്‍മലീത്ത മിഷണറിയായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ലെയോപോള്‍ഡിന്റെ ആത്മീയശിക്ഷണത്തില്‍ സന്ന്യാസ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന് പ്രചോദനമായി. അങ്ങനെ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍…
പാവപ്പെട്ടവരെയും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേര്‍ത്തുപിടിച്ച ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരുനോക്കുകാണാന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും. അതേസമയം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പഹൽഗാം, അനന്ദ നാഗ്, ബൈസരൺ മേഖലകളിൽ ആണ് പരിശോധന. സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. 65 വയസ്സായിരുന്നു. മോഡേണ്‍ ബ്രഡിന് പിന്നില്‍ മാങ്ങാട്ട് റോഡിലാണ് ഇദ്ദേഹത്തിന്റെ വസതി. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊന്നതെന്നാണ്റിപ്പോർട്ട്. കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്. വിനയ് നര്‍വാള്‍ (26) ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27…
Subscribe to Updates
Get the latest creative news from FooBar about art, design and business.
