- ജാർഖണ്ടിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചു.
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
Author: admin
കൊച്ചി: വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസാധാരണ പ്ലീനറി യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ പങ്കെടുത്തു. രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ ഇടയൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത തിരുസഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെ ഷാൾ അണിയിച്ച് ആദരിച്ചു . വിവിധ സംസ്കാരങ്ങളുടെ സുവിശേഷ വൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ചും പരിശുദ്ധ സുവിശേഷത്തിന്റെ സാംസ്കാരിക അനുരൂപണങ്ങളെ കുറിച്ചും ആണ് ഈ സവിശേഷ പ്ലീനറി യോഗത്തിൽ പാപ്പ പ്രബോധനം നടത്തിയത്.
കൊച്ചി: കൊച്ചിക്കായലിന്റെ ഓളപ്പരപ്പിലൂടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ ജലഘോഷയാത്ര പെരിയാറിന്റെ ഇരു കരയിലും ഭക്തി വിശ്വാസത്തോടെ തടിച്ചു കൂടിയ വിശ്വാസ സമൂഹത്തിന് ആത്മീയ വിരുന്നായി. എ.ഡി. 1524 ൽ പോർച്ചുഗീസ് നാവികർക്ക് സുരക്ഷിതമായ പാതയൊരുക്കി വല്ലാർപാടത്ത് വന്നണയുവാനും, പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുച്ചിത്രം സ്ഥാപിക്കുവാനും ഇടയാക്കിയ സംരക്ഷണത്തിന്റെ നാഥയും, എ.ഡി. 1752 ൽ മീനാക്ഷിയെന്ന ഹൈന്ദവ സ്ത്രീയേയും കുഞ്ഞിനേയും മൂന്ന് നാൾ കായലിന്റെ അഗാധതയിൽ സംരക്ഷിച്ച വീണ്ടെടുപ്പിന്റെ നാഥയുമായ വല്ലാർപാടത്തമ്മയുടെ അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ ജല ഘോഷയാത്ര. വല്ലാർപാടം ദേവാലയത്തിന്റേയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വർഷങ്ങൾ പൂർത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ജലഘോഷയാത്ര സംഘടിപ്പിച്ചത്. ഇന്നലെ – സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക്, വല്ലാർപാടത്തമ്മയുടെ അത്ഭുത ചരിത്രങ്ങൾ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളുടേയും, വാദ്യമേളങ്ങളുടേയും അനേകം ബോട്ടുകളുടേയും വള്ളങ്ങളുടേയും അകമ്പടിയോടെ പള്ളിക്കടവിൽ നിന്നും ആരംഭിച്ച ജലഘോഷയാത്ര ബസിലിക്ക റെക്ടർ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെപരാജയപ്പെടുത്തി ലിവര്‍പൂള്‍. യുണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡിലേക്ക് സന്ദര്‍ശകരായെത്തിയ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം നേടിയാണ് മടങ്ങിയത്. ലൂയിസ് ഡിയസ്, മുഹമ്മദ് സലാ എന്നിവരായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയത്.ബ്രൂണോ ഫെര്‍ണാണ്ടസ്, ഗര്‍നാച്ചോ, റാഷ്‌ഫോര്‍ഡ് തുടങ്ങിയ പ്രധാന താരങ്ങളെയെല്ലാം പരിശീലകൻ എറിക് ടെൻ ഹാഗ് തങ്ങളുടെ ആദ്യ ഇലവനില്‍ കളത്തിലിറക്കി. മറുവശത്ത് കോഡി ഗാപ്‌കോ, ഡാര്‍വിൻ നൂനസ് എന്നിവര്‍ ഫസ്റ്റ് ഇലവനില്ലാതെ ഇറങ്ങിയിട്ടും മികച്ച രീതിയില്‍ തന്നെ തുടങ്ങാൻ റെഡ്‌സിനായി. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ലിവര്‍പൂളിനായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയ യുണൈറ്റഡ് 3 പോയിന്‍റുമായി 14-ാം സ്ഥാനത്താണ്.
കൊച്ചി: യുവജനങ്ങൾ നിസ്സംഗത വെടിഞ്ഞ് ഊർജ്ജസ്വലതയോടെ രംഗത്തിറങ്ങണമെന്ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാംപറമ്പിൽ . കെ.സി.വൈ. എം ലാറ്റിൻ സംസ്ഥാന സമിതിയുടെ 11-ാമത് വാർഷിക അസംബ്ലി കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽതോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഉദ്ഘാടനം,നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ആർ. എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവൽ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ സന്നിഹിതരായിരുന്നു. സംഘടനാ പ്രവർത്തനത്തിലെ അഭിമാനബോധവും ആത്മസംതൃപ്തിയും എന്ന വിഷയത്തെ ആസ്പദമാക്കി കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ് ക്ലാസ് നയിക്കുകയും ചെയ്തു. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും യുവജനപ്രതിനിധികൾ പങ്കെടുത്തു. കെ.സി.വൈ.എം…
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴയിൽ ഒൻപത് പേർ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൻറെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വിജയവാഡയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേർ മരിച്ചത്. മഴ സാഹചര്യം വിലയിരുത്താൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വിജയവാഡ റൂറലിലെ അംബാരും നുന്ന, നൈനാവരം പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെയുള്ള ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ദുരിതാശ്വാസക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കനത്തമഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 20 അന്തർസംസ്ഥാന ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കിയപ്പോൾ 30 ലധികം സർവീസുകൾ വഴിതിരിച്ചുവിട്ടു.
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. താത്കാലികമായി അഡീഷണൽ ക്ലാസുകൾ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പഠന സാമഗ്രികൾ നൽകും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ആഹ്ളാദം അതിര് കടക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. കുട്ടികളുടെ മനസിലെ ദുഃഖം മാറ്റാനാണ് ആഘോഷം. ഉടനെ സ്ഥിരസൗകര്യം ഒരുക്കും. കൗൺസിലിങ് ഉൾപ്പടെ വിഷയങ്ങളിൽ ഇടപെടുന്നുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. കൂടുതൽ യാത്രാ സൗകര്യം ഏർപ്പെടുത്തും. എല്ലാ കാര്യങ്ങളും പുനഃസ്ഥാപിക്കും. തകർന്ന് പോകാത്ത കെട്ടിടം അങ്ങനെ തന്നെ സ്മാരകമായി നിലനിർത്തണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
പാരിസ്: പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്‍മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.2.08 മീറ്റര്‍ താണ്ടിയാണ് താരം വെള്ളിയില്‍ മുത്തമിട്ടത്. ടോക്യോ പാരാലിംപിക്‌സിലും ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.കഴിഞ്ഞദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എഎച്1 വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സിസ് വെങ്കലം സ്വന്തമാക്കി.211.1 പോയിന്റുകള്‍ നേടിയാണ് താരം വെങ്കലം നേടിയത്.
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം പടരുന്നു . മെയ്തി ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത.ന്യൂനമർദ്ദം മൂലമാണിത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.