Author: admin

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ് സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ ബംഗളൂരു, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഇന്ന് കളിച്ചേക്കും.  ഹോം ഗ്രൗണ്ടില്‍ ശക്തമായ തിരിച്ചടി നല്‍കാനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

Read More

കൊച്ചി : നഗര ഗതാഗത മികവിന് കൊച്ചിക്ക് വീണ്ടും കേന്ദ്ര പുരസ്കാരം.കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടത്തിയ ദേശീയ മത്സരത്തിലാണ് ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്.രണ്ടാം തവണയാണ് കൊച്ചിക്ക് ഈ നേട്ടം ലഭിക്കുന്നത്. സുസ്ഥിരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ മാതൃകാപരമായ പ്രവൃത്തികൾ പരിഗണിച്ചാണ് അംഗീകാരം.നഗര ഗതാഗത മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ 2024ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കൊച്ചി നഗരത്തിന് വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് എൻട്രി സമർപ്പിച്ചത്.രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരം കൂടിയാണ് കൊച്ചി.മെട്രോ ,ജല മെട്രോ സൈക്കിളുകൾ, ഇ- ഓട്ടോകൾ ഇ- ബസ്സുകൾ, സൗരോർജ്ജ പദ്ധതികൾ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർ എൽ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് കൊച്ചിയെ വീണ്ടും പുരസ്കാരനേട്ടത്തിന് അർഹമാക്കിയതെന്നാണ് കെ എം ആർ എൽ…

Read More

അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്.ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി . തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. പലയിടങ്ങളിലും വന്‍മരങ്ങള്‍ ഉള്‍പ്പടെ കടപുഴകി വീണു. എന്നാല്‍ ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒഡീഷയിലെ 16 ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു .

Read More

ന്യൂഡല്‍ഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389 ൽ എത്തി. ഇന്ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡൽഹിയിലാകെ അനുഭവപ്പെട്ടത്. വാരാന്ത്യം ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.

Read More

നിരാഹാര സത്യാഗ്രഹം പതിമൂന്നാം ദിനത്തിലേക്ക് മുനമ്പം : സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിമൂന്നാം ദിനത്തിലേക്ക്. പന്ത്രണ്ടാം ദിനത്തിൽ നിരാഹാരം ഇരുന്ന പ്രദേശവാസികളായ അൽഫോൺസ പോൾ മാടപറമ്പിൽ, മാർത്ത പോൾ പുത്തൻവീട്ടിൽ എന്നിവരെ കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ പൊന്നാട അണിയിച്ചു . യുണൈറ്റഡ് ഫോറം ഇൻ്റർനാഷണൽ ചെയർമാൻഫാ. ജോൺസൻ എക്ലീസിയ ഇ. സി.എം., കേരള ധീവരസമാജം സംസ്ഥാന നേത്യത്വ പ്രതിനിധികൾ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അംഗം ദനഞ്ജയൻ കെ.എം എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി. വഖഫ് ആക്ടിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ധാരാളം മനുഷ്യർ ഭാരതത്തിൽ ഉണ്ടെന്നും, അവർക്കെല്ലാം നീതി ലഭിക്കുന്ന സമരമാണ് ഇതെന്നും ചരിത്ര രേഖകളിൽ ഈ സമരം രേഖപ്പെടുത്തപ്പെടുമെന്നും സംസ്ഥാന ധീവരസമിതി നേതൃത്വം പ്രസ്താവിച്ചു.

Read More

ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷയുടെയും സൈനിക പ്രതിരോധത്തിന്റെയും ഇന്റലിജന്‍സ് ശൃംഖലകളുടെയും അജയ്യതയുടെ ഐതിഹാസിക സങ്കല്പമെല്ലാം തകര്‍ന്നടിഞ്ഞ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാനുസ്മരണം കഴിഞ്ഞ് പത്താം നാള്‍, ആ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായ പലസ്തീനിയന്‍ ഹമാസ് തീവ്രവാദി നേതാവ് യഹ്യ സിന്‍വറിനെ (61) തെക്കന്‍ ഗാസയിലെ റഫായില്‍ താല്‍ അല്‍ സുല്‍ത്താന്‍ ഭാഗത്ത് പട്രോളിങ്ങിനു പോയ ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബിസ് ലമാക്ക് ബ്രിഗേഡ് യൂണിറ്റിലെ യുവസൈനികര്‍ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ കൊന്നത് അപ്രതീക്ഷിതമായാണ്.

Read More

ഇന്ത്യന്‍ സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയ ആംഗ്ലോ ഇന്ത്യന്‍ സമുദായം ഇന്നു പല മേഖലകളിലും അവഗണനയിലാണ്. 2019-ല്‍ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള നാമനിര്‍ദ്ദേശ പ്രാതിനിധ്യം നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമുദായത്തിന് വലിയ തിരിച്ചടിയായിരുന്നു.

Read More

തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത സംഗീതാസമാഹാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത രണ്ടു റെക്കോര്‍ഡുകള്‍ ലോകത്തിലെ പ്രധാനപ്പെട്ട സംഗീതപ്രേമികളുടെ ശേഖരത്തിലുണ്ടാകും. ‘സോങ്സ് ഓഫ് ഹംപ് ബാക്ക് വെയില്‍’, ‘ആന്‍ഡ് ഗോഡ് ക്രിയേറ്റഡ് ഗ്രേറ്റ് വെയില്‍’ എന്ന പേരുകളിലാണ് തിമിംഗലങ്ങളുടെ പാട്ടുകള്‍ റിലീസ് ചെയ്യപ്പെട്ടത്.

Read More

‘ദി വിൻഡ് ദാറ്റ് ഷെയ്ക്സ് ദി ബാർലി’ ഒരു സാധാരണ ചരിത്രം പറയുന്ന സിനിമ മാത്രമല്ല. ലോകം മുഴുവൻ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരുടെ മനസ്സിലെ പൊള്ളലിനോടുള്ള ആദരമാണ് ഇത്. ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലുള്ള പ്രമേയം ആഴമുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള ചർച്ചകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നു.

Read More