- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
ആലപ്പുഴ: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കട്ടപ്പന കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. പ്രതിയായ അർജ്ജുനെയാണ് കോടതി വെറുതെ വിട്ടത്. കൂടുതൽ കുറ്റങ്ങൾ തെളിയിക്കാൻ ആയിട്ടില്ലെന്ന് കട്ടപ്പന കോടതി വ്യക്തമാക്കി. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാക്ക് മാത്രമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30ന് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി അർജുനെ വെറുതെ വിട്ടിരിക്കുന്നത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പ്രസ്താവിച്ചത്. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞത് . കള്ളത്തെളിവുകൾ ഉണ്ടാക്കിയാണ് അർജുനെ അറസ്റ്റ് ചെയ്തതെന്നും പുനരന്വേഷണം വേണമെന്ന് ആയിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. വെറുതെ…
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന നാലു പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്സിന, തെസ്നീം, റെയ്സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇവർ കുട്ടിപ്പാറ സ്വദേശികളാണെന്നാണ് വിവരം. ഒരാൾക്ക് പരിക്കുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ പെട്ടെന്ന് വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
|ലോക്സഭയില്‍ നിന്നും പുറത്താക്കിയ സംഭവം|
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന് അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണകരന് മന്ത്രി സഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് ലഭിച്ചു. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ്…
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്പീക്കറുടെ അധീനതയിലുള്ള വിഷയമാണ്. സംഭവത്തില്‍ സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ആജ് തക്കിനോടാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ സ്പീക്കര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. പഴുതടച്ച സുരക്ഷയൊരുക്കുകയെന്നതാണ് ഉത്തരവാദിത്തം. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. കേസില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതിനിടെയാണ് പ്രതികരണം. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഡല്‍ഹി പട്യാല കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികളായ മനോരജ്ഞന്‍ ഡി, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെയാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രത്യേക ജഡ്ജി ഹര്‍ദ്വീപ് കൗറിന് മുന്നിലാണ് പ്രതികളെ പൊലീസ് ഹാജരാക്കിയത്
ഉറച്ച ബോധ്യങ്ങളും ഉയര്‍ന്ന ചിന്താഗതികളുമുള്ളവരാണ് പൊതുവേ മലയാളികള്‍. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നവരും മലയാളികള്‍ തന്നെ. വലിയൊരു സാമൂഹികവിപത്തായി നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വിവക്ഷിക്കപ്പെട്ടിരിക്കുന്ന സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി തെറ്റാണെന്ന് അറിയാത്തവരും വളരെ ചുരുക്കമായിരിക്കും. എന്നിട്ടും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്നതും കൊടുക്കുന്നതും ഇവിടെ സജീവമായി നടക്കുന്നു. നിയമം കര്‍ശനമായപ്പോള്‍ ‘സമ്മാനം ‘എന്നപേരില്‍ ഈ അനാചാരം ഇന്നും തുടര്‍ന്ന് പോരുന്നു. സ്ത്രീധന പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെയാണ്. കേരളത്തില്‍ 15 വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ ജീവന് നഷ്ടമായത് 260 പെണ്‍കുട്ടികള്‍ക്ക്. സംസ്ഥാന പോലീസിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 3/4 സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവയാണ്. നിയമം എത്ര തന്നെ കണിശമാക്കിയാലും സമൂഹം ഒരു കുറ്റകൃത്യത്തെ സാധുവാക്കിയാല്‍ അതു അനുസ്യൂതം നടക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് സ്ത്രീധനവും അതുമൂലം സംഭവിക്കുന്ന ദുരന്തങ്ങളും…..സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പ്രതികരിക്കുന്നു. ലിംഗസമത്വ…
Subscribe to Updates
Get the latest creative news from FooBar about art, design and business.