Author: admin

വത്തിക്കാൻ: എല്ലാ വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1 ന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ ഡോക്ടറായി പ്രഖ്യാപിക്കുമെന്ന് ലിയോ പാപ്പാ അറിയിച്ചു . “വിദ്യാഭ്യാസ ലോകത്തിന്റെ ജൂബിലിയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രത്തിന്റെ നവീകരണത്തിനും ക്രിസ്തീയ സിദ്ധാന്തത്തിന്റെ വികസനത്തിൽ അതിന്റെ വികാസത്തിനും നിർണായക സംഭാവന നൽകിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന് സഭയുടെ ഡോക്ടർ പദവി നൽകും,” സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ മതബോധന വിദഗ്ധരുടെ ജൂബിലി ആഘോഷിച്ച ശേഷം പാപ്പാ പറഞ്ഞു. പ്രഖ്യാപനത്തോടെ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും ആത്മീയതയ്ക്കും നൽകിയ ശാശ്വത സംഭാവനകൾക്ക് അംഗീകരിക്കപ്പെട്ട തിരഞ്ഞെടുത്ത വിശുദ്ധരുടെ ഒരു കൂട്ടത്തിൽ ചേരുന്ന ന്യൂമാൻ സഭയുടെ 38-ാമത്തെ ഡോക്ടറാകും. സിദ്ധാന്തത്തിന്റെ വികാസത്തെയും മനസ്സാക്ഷിയുടെ പങ്കിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾക്ക് അദ്ദേഹം ശ്രദ്ധേയനാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായിരുന്ന ന്യൂമാൻ, 1845-ൽ വാഴ്ത്തപ്പെട്ട ഡൊമിനിക് ബാർബറിയുടെ മാർഗനിർദേശപ്രകാരം കത്തോലിക്കാ സഭയിൽ ചേരുന്നതിന് മുമ്പ് ഒരു പ്രശസ്ത ആംഗ്ലിക്കൻ പുരോഹിതനായിരുന്നു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം…

Read More

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും . ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകുമെന്നറിയുന്നു . പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദ്യം ചെയ്യും . ഇന്നലെ നൽകിയ മൊഴികളിൽ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്.

Read More

ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതൽ മരണങ്ങൾ . കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഫ് സിറപ്പ് മെഡിക്കൽ പ്രിസ്‌ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് സർക്കാരുകളും കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് മരുന്നുകളുടെ വിൽപ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കി . മരുന്നിൽ 48 ശതമാനം വിഷാംശമുള്ള വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു . രാജസ്ഥാനിൽ കോൾഡ്രിഫ്…

Read More

മുനമ്പം: മുനമ്പം തീര ജനതയ്ക്ക് നീതി ലഭിക്കാതെ വന്നാൽ കേരളത്തിലെ 12 രൂപതകളിലെയും സ്ത്രീകളെ സംഘടിപ്പിച്ച് ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെആർഎൽ സിബിസി വനിതാ കമ്മീഷൻ സെക്രട്ടറിയും, KLCWA സംസ്ഥാന ആനിമേറ്ററുമായ സിസ്റ്റർ നിരഞ്ജന സി എസ് എസ് ടി. കോട്ടപ്പുറം, വരാപ്പുഴ,കൊച്ചി രൂപതകളിലെ കേരള ലാറ്റിൽ കാത്തലിക് വുമൺസ് അസോസിയേഷൻ അംഗങ്ങൾ മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി എത്തിയപ്പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിസ്റ്റർ നിരഞ്ജന. കെ എൽ സി ഡബ്ലിയു എ സ്റ്റേറ്റ് സെക്രട്ടറി മെറ്റിൽഡ, സ്റ്റേറ്റ് ട്രഷറർ റാണി പ്രദീപ്, വരാപ്പുഴ രൂപത പ്രസിഡന്റ് മേരി ഗ്രേസ്, കോട്ടപ്പുറം രൂപത ആനിമേറ്റർ അഡ്വക്കേറ്റ് അഞ്ജലി സൈറസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എൽസി ജോർജ്, ഫാദർ ആന്റണി സേവ്യർ തറയിൽ ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Read More

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈം തടസപ്പെടുത്തിയത് സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവർ.

Read More

പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ (53) അന്തരിച്ചു

Read More

ആംഗ്ലിക്കൻ സഭാസമൂഹത്തിൻറെ പുതിയ അദ്ധ്യക്ഷയും കാൻറർബറിയുടെ ആർച്ചുബിഷപ്പും ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട സാറാ മല്ലല്ലി

Read More

ഇറ്റലിയിലെ ബൊൾത്സാനൊ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും. പുൽക്കൂട് കോസ്ത റീക്ക നാടിൻറെ സംഭാവനയായിരിക്കും

Read More