- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
Author: admin
വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 86 ഫ്രഞ്ച് സെനറ്റർമാർ പൊതു അപ്പീലിൽ ഒപ്പുവച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഹൗട്ട്-സാവോയിയിലെ സെനറ്റർ സിൽവിയാൻ നോയലിന്റെ നേതൃത്വത്തിലാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സെനറ്ററുമാർ രംഗത്ത് വന്നിരിക്കുന്നത്.
സന്താനോത്പാദനത്തിന് എന്ന പേരിൽ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ.
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു റോഡ് മാർഗം പമ്പയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തിയ ശേഷം കെട്ടുനിറച്ച് രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്ക്കലിനപ്പുറത്തേക്ക് പ്രവേശനമില്ല. സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം രാഷ്ട്രപതി സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബര്‍ 24 വരെയാണ് കേരളത്തിൽ ഉണ്ടാവുക .
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ പൊലീസ്കേസെടുത്തു . മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 321 പേർക്കെതിരെ സംഘർഷമുണ്ടാക്കിയതിലാണ് കേസ്. കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതിൽ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. റെഡ് അലെർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇടുക്കിയിലും പാലക്കാടും മലപ്പുറത്തുമാണ് നാളെ (ഒക്‌ടോബർ 22) ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെത്തുടർന്ന് നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് നാളെ (ഒക്‌ടോബർ 22) മൂന്നു ജില്ലകളിൽ റെഡ് അലെർട്ട് മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലെർട്ട് മുന്നറിയിപ്പ്. അതിതീവ്ര മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട്,തൃശ്ശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട് മുന്നറിയിപ്പ് നൽകി. ഇന്ന് സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
അവരെ ഞാൻ ഒരിക്കലും ജീവനക്കാരെന്ന് വിളിച്ചിട്ടില്ല, അവർ എന്റെ ജീവിതത്തിലെ റോക്ക് സ്റ്റാർ സെലിബ്രിറ്റികളാണ്. ഉടമയുടെ വാക്കുകൾ
ഷോലെ സിനിമയിലെ ജയിലർ, നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം സ്വർണക്കവർച്ചയിൽ ഗൂഢാലോചന നടന്നതായിട്ടുള്ള എസ്‌ഐടിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ . കേസ് നവംബർ 15 ന് വീണ്ടും പരിഗണിക്കും . സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസിൽ ഒഴിവാക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്.ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. പുതിയ കേസിൽ സർക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോർട്ട്.കോടതിയിൽ നേരിട്ട് ഹാജരായി എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്. അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവി(78 )യാണ് മരിച്ചത്. തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഹബ്‌സ ബീവി. രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ചത്. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. പനി കുറയാതിരുന്നതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
