ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- ഏഷ്യാ കപ്പ് 2025: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- രണ്ടാം ലോക മഹായുദ്ധം: 80-ാം വാർഷികത്തിന് ചൈന ഒരുങ്ങുന്നു
- അഫ്ഗാനിസ്ഥാനിൽ ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 71 മരണം
- ജയിലിലായാല് മന്ത്രിക്കസേര പോകും; ബിൽ ഇന്ന് ലോക്സഭയിൽ
- പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച ഉത്തരവ് തടയില്ല; അപ്പീൽ തളളി സുപ്രീംകോടതി
- ജസ്റ്റീസ് ബി. സുദര്ശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്ഥി
- സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
- സിസിബിഐ യൂത്ത് കമ്മീഷൻ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് കൊച്ചിയിൽ