ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട് . ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Trending
- ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
- നിപ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
- അൽ ഹിലാലിനെ 2-1ന് വീഴ്ത്തി ഫ്ലൂമിനൻസെ സെമിയിൽ
- വിധി കാത്ത് മുനമ്പം ജനത
- വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം;ഭീതി ഒഴിയുന്നില്ല
- ഗോൾഡൻ മെഡോസിന് ശിലാസ്ഥാപനം നടത്തി
- മൊസാംബിക്കിൽ കന്യാസ്ത്രി മഠത്തിൽ ആക്രമണം
- മെക്സിക്കോയിൽ ആദ്യ വനിതാ രൂപത ചാൻസലർ