ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- അനുരാഗ് ഠാക്കൂറിന്റെ ബഹിരാകാശ യാത്ര!
- തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ
- സപ്ലൈകോ ഓണം ഫെയർ; ഉദ്ഘാടനം ഇന്ന്
- യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു
- രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്പെന്ഷന്; എംഎല്‍എ സ്ഥാനത്ത് തുടരും
- ക്രൈസ്തവവിഭാഗത്തെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിക്കണം: കത്തോലിക്ക കോൺഗ്രസ്
- ടോട്ടൽ ഫോർ യു തട്ടിപ്പ്: നടി റോമ മൊഴി നൽകി
- ഗഗൻയാൻ ദൗത്യത്തിൻറെ ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണം വിജയം