ജയ്പൂര്‍: പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെ കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്ലോട്ട് പറഞ്ഞു.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാഡുകൾ നേടി ‘സര്‍വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്‍സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’