തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വ്യാജ കാർഡുകൾ നിർമ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി ജെ എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
സി ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണ് കാർഡുകൾ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കി. രണ്ടായിരത്തോളം കാർഡുകൾ ഇങ്ങനെ നിർമ്മിച്ചു. ഇതിനായി ദിവസേന ആയിരം രൂപ വീതം നൽകിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. വ്യാജ കാർഡുകൾ യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. മുഴുവൻ കാർഡുകളും കണ്ടെടുത്തില്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡുകൾക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്‍സ്റ്റൈന്‍
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള്‍ പണിയാം
- ജലഹൃദയം തൊട്ട പെണ്‍കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

