കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’