ന്യൂഡൽഹി: സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്നു എൻസിആർടി വിദഗ്ദ സമിതി ശിപാർശ ചെയ്തു . ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുക.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കുമെന്ന് വിദഗ്ദ സമിതി കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണെന്നും , അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സി.ഐ. ഐസക്ക് പറഞ്ഞു.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്സ്റ്റൈന്
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള് പണിയാം
- ജലഹൃദയം തൊട്ട പെണ്കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

