നൂഡൽക്കി: പതിനാലു വയസു വരെയുള്ള കുട്ടികൾക്ക് മതേതരവും മതപരവുമായ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അവയെ പ്രവർത്തനം നിരീക്ഷിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി.
ഭരണഘടനയുടെ ആർട്ടിക്കിൾ 30ന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന മതന്യൂനപക്ഷ സ്ഥാപനങ്ങൾ കുട്ടികളിൽ തീവ്രവാദ ആശയങ്ങൾ കുത്തിവയ്ക്കുകയാണെന്നും ഇത് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഒരേ വിഷയത്തിൽ തുടർച്ചയായി ഹർജികൾ നൽകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി.

