കൊച്ചി : തീവ്രമഴമൂലം സംസ്ഥാനത്തുട നീളമുണ്ടാകുന്ന വെള്ള പൊക്കത്തിൽ ദുരിതമ നുഭവിയ്ക്കുന്നവരെ സഹായിക്കാൻ കേരളത്തിലെ എല്ലാ കെ.എൽ.സി.എ യൂണിറ്റുകളും മുന്നിട്ടി റങ്ങണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
തീവ്രമഴമൂലം നിറഞ്ഞ പല ഡാമുകളും ഇതിനകം തന്നെ തുറന്നു കഴിഞ്ഞു . കൂടുതൽ ഡാമുകൾ തുറക്കും എന്ന മുന്നറിയിപ്പും വന്ന സ്ഥിതിക്ക് എല്ലാവരും ജാഗരൂകരായിരിക്കുന്നതിനൊപ്പം സംസ്ഥാന ദുരന്ത നിവാരണ സമിതി നൽകുന്ന നിർദേശങ്ങൾ മലയോര മേഖലയിൽ ഉള്ളവരും തീരദേശ മേഖലയിൽ ഉള്ളവരും കൃത്യമായി പാലിയ്ക്കുകയും ചെയ്യണം . സംസ്ഥാന സർക്കാർ സ്വീകരിയ്ക്കുന്ന എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കെഎൽസിഎ പൂർണ്ണ പിന്തുണ നൽകും.
കെഎൽസിഎ യുടെ എല്ലാ രൂപത സമിതികളും അതാതു ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ജില്ല ദുരന്ത നിവാരണ സമിതികൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും . കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാൻ വേണ്ട നടപടികൾ സംസ്ഥാന തലത്തിലും സ്വീകരിക്കും. ഇതിനകം തന്നെ വയനാട്ടിലും വിവിധ സ്ഥലങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്ന കെ എൽസിഎ പ്രവർത്തകരെ സംസ്ഥാന പ്രസിഡൻ്റ് അനുമോദിച്ചു.
സ്കൂളുകൾ കേന്ദ്രീകരിച്ചു സംസ്ഥാന സർക്കാർ നടത്തുന്ന ദുരിശ്വാസ ക്യാമ്പൾക്ക് പിന്തുണ നൽകുകയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റും നിർദ്ദേശം അനുസരിച്ച് ആവശ്യമായ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കാൻ കെ.എൽ.സി.എ അംഗങ്ങൾ മുന്നിട്ടിറങ്ങണ മെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

