മിഷണറിമാർ – ഇന്ത്യയെ ഇന്ത്യയാക്കിയവർ
ജോഷൻ ജെ.എസ്
ഈയിടെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെടാൻ ഇടയായി. മറുപടി നൽകരുത് എന്നായിരുന്നു ആദ്യമേയുള്ള അഭിപ്രായമെങ്കിലും ഇതുപോലുള്ള തെറ്റിദ്ധാരണകൾ ഇനിയുമുണ്ടാകാനും ഇത് ചിലരെയെങ്കിലും ബാധിക്കും എന്ന വസ്തുത കണക്കിലെടുത്തു മാത്രം മറുപടി നൽകാൻ തീരുമാനിച്ചു. ഇതൊക്കെ പലയാവർത്തി ചർച്ച ചെയ്തു കഴിഞ്ഞതും സത്യത്തെയും ചരിത്രത്തെയും ലോകം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവ അംഗീകരിക്കാൻ ഇത്ര മടി കാട്ടുന്ന
ആർ.എസ്.എസ്സിന്റെ കുഴലൂത്തുകാർക്ക് വേണ്ടി പ്രത്യേകം സമർപ്പിക്കുന്നു.
ടി. ജെ മോഹൻദാസ്
ഒരു ബിജെപി അനുകൂല നേതാവായത് കൊണ്ട് ഇത്രയൊക്കെ പ്രതീക്ഷിക്കുന്നുള്ളു എന്ന് ചുരുക്കി പറയാം. സ്വന്തം കഴിവിൽ ഒന്നും ഉണ്ടാക്കിയെടുക്കാനും രാജ്യത്തിന് സമർപ്പിക്കാനും കഴിയാത്തതിന്റെ വിഷമം ഉള്ളിൽ കാണും. ഒരു സാമൂഹിക വിമർശനൻ എന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ ചരിത്രത്തെ അപ്പാടെ എടുത്ത് കളഞ്ഞു ആർ.എസ്.എസ് എന്ന സംഘടന രാജ്യത്തിന് വേണ്ടി എന്തോ ചെയ്തു എന്ന് വരുത്തി തീർക്കാനുള്ള അങ്ങയുടെയും കൂട്ടരുടെയും ശ്രമം വില പോകില്ല.നിങ്ങളുടെ നേതാവ് എന്ന് വിശേഷിപ്പിക്കുന്ന സവർക്കർ പോലും ഒളിച്ചുകഴിഞ്ഞ ചരിത്രം ഇന്ത്യ മഹാരാജ്യം ഇന്നേ വരെ മറന്നിട്ടില്ല എന്ന കാര്യം ഓർമയുണ്ടല്ലോ.അതിനെ വെറുപ്പിക്കാൻ എന്തേലും പണിയെടുക്കുന്നതാണ് ഇപ്പോഴുള്ള അവസ്ഥയിൽ ഉചിതം.
ബിജെപി നേതാക്കളും ക്രൈസ്തവ സ്കൂളുകളും
ചില രസിപ്പിക്കുന്ന സത്യങ്ങൾ പറയട്ടെ
നരേന്ദ്ര മോദി
St. Xavier’s High School, Ahmedabad
(ബിരുദം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും തെളിവ് ഇല്ല)
സുരേഷ് ഗോപി (ബിജെപി MP)
Fatima Mata National College, Kollam
ഇത് കൊല്ലത്തെ രൂപതയുടെ കീഴിലുള്ള പ്രശസ്തമായ ക്രൈസ്തവ കോളേജാണ്.
രാജീവ് ചന്ദ്രശേഖർ (മുൻ കേന്ദ്രമന്ത്രി, ബിജെപി, സംസ്ഥാന പ്രസിഡന്റ്)
St. Joseph’s Boys’ High School, Bengaluru
Jesuit (Society of Jesus) സഭ നടത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ ക്രൈസ്തവ വിദ്യാലയങ്ങളിലൊന്നാണ്.
കിരൺ റിജിജു (മുൻ കേന്ദ്രമന്ത്രി, ബിജെപി)
Don Bosco School, അരുണാചൽ പ്രദേശ്.
Don Bosco മിഷനറിമാർ നടത്തുന്ന സ്ഥാപനം.
ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്രമന്ത്രി, ബിജെപി)
St. Stephen’s College, Delhi
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ കോളേജുകളിൽ ഒന്ന്. Church of North India-യുമായി ബന്ധപ്പെട്ട സ്ഥാപനമാണ്.
അരുണ് ജെയ്റ്റ്ലി (മുൻ കേന്ദ്രമന്ത്രി, ബിജെപി)
St. Xavier’s School, Delhi
Jesuit പാരമ്പര്യമുള്ള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം.
രവിശങ്കർ പ്രസാദ് (മുൻ കേന്ദ്രമന്ത്രി, ബിജെപി)
St. Xavier’s School, Patna
Jesuit സഭ നടത്തുന്ന പ്രശസ്തമായ വിദ്യാലയം.
ഇതൊക്കെ ചെറിയ വിവരങ്ങൾ മാത്രം. ഇങ്ങു താഴെ തട്ടിൽ നിന്നും തുടങ്ങിയാൽ ടി. ജെ. മോഹൻദാസിന്റെ കുടുംബം പഠിച്ചിറങ്ങിയത് ഏതെങ്കിലും ക്രൈസ്തവ സ്കൂളുകളിലായിരിക്കും.
വസ്തുതകളെ നിഷേധിക്കാം,
ചരിത്രത്തെ അല്ല
ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. ജാതിയും മതവും ഭാഷയും നോക്കാതെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നൽകിയതും, ഗ്രാമങ്ങളിലും മലമ്പ്രദേശങ്ങളിലും ആദ്യത്തെ സ്കൂളുകൾ സ്ഥാപിച്ചതും മിഷനറിമാരാണ്. ഇന്ന് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് രാജ്യത്തെ നയിച്ച രാഷ്ട്രീയ നേതാക്കളും, ജഡ്ജിമാരും, IAS ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, ഡോക്ടർമാരും അനേകരുണ്ട്. വസ്തുതകളെ നിഷേധിച്ചാൽ ചരിത്രം മാറില്ല.”
ഒരു സാമൂഹിക വിമർശകൻ എന്ന നിലയിൽ ഇനിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ചരിത്രം പഠിച്ച് അവലോകനം ചെയ്തു മാത്രം പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെടുക. മറ്റു രാജ്യങ്ങളിൽ നിന്ന് കപ്പൽ കയറി കേരളം പോലുള്ള സ്ഥലങ്ങളിൽ കപ്പലിറങ്ങി അവിടെയുള്ള ആൾക്കാരുമായി ഇടപഴകാൻ അവരുടെ ഭാഷ പഠിച്ച് ബർണർദീൻ ബച്ചിനെല്ലി പിതാവിനെ പോലെ പള്ളിക്കൊപ്പം പള്ളിക്കൂടവും മത്തേവൂസ് പാതിരിയെയും അർനോസ് പാതിരിയെയും പോലെ ആർക്കൊക്കെയോ വേണ്ടി ജീവൻ ത്യജിച്ച പല മിഷനറിമാരെയും തള്ളിപ്പറഞ്ഞു അങ്ങ് നാണം കെടുത്തിയത് കൂട്ടത്തിലെ നേതാക്കളെപ്പോലും ആണ്.
ഇനിയെങ്കിലും ചരിത്രം പഠിച്ചു സംസാരിക്കു മിസ്റ്റർ

