നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപത ചുള്ളിമാനൂർ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate Sisters of the Sacred heart of Jesus) സന്യാസസഭാംഗവുമായ സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) അസ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.

നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തിക്കുന്ന ക്രിസ്തു കിരൺ ബോയ്സ് ഹോമിലെ പ്രിൻസിപ്പിലായും നീണ്ട 7 വർഷക്കാലം ആഫ്രിക്കയിലെ മിഷൻ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു.കേരളത്തിലും പുറത്തും വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു സഭയ്ക്കും സമൂഹത്തിനും സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു നിയമനം നന്ദിയോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.സഹോദരി സിസ്റ്റർ സുമിത സേവ്യറും ഈ സന്യാസ സമൂഹത്തിന്റെ അംഗമാണ്.

