പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം എന്ന് എറണാകുളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സി. നോർബർട്ട സി.ടി.സി, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ രൂപതകളിൽ നിന്നായി രൂപത യുവജന നേതാക്കന്മാരും ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും പ്രതിനിധിമാരും സംഗമത്തിൽ പങ്കെടുത്തു.
Trending
- “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ

