കൊച്ചി: സാമൂഹ്യ- വിദ്യഭ്യാസ രംഗങ്ങളിൽ പ്രൊഫസർ ആന്റണി ഐസക് നൽകിയ സംഭാവനകളുടെ ഗുണങ്ങൾ പുതിയ കാലത്തിന് കരുത്തുപകരുന്നതാണെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ പ്രസ്താവിച്ചു.പ്രൊഫസർ ആൻറണി ഐസക്കിന്റെ പത്താം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ആൻറണി ഐസക് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എറണാകുളം ആശീർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഷാജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡോ. വിക്ടർ ജോർജ് സ്വാഗതം ആശംസിച്ചു. ഹൈബിഈഡന് എംപി, മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പെസന്റേഷൻ, ടി.ജെ. വിനോദ് എംഎല്‍എ, വരാപ്പുഴ അതിരൂപത ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പമാരായ വി.എക്സ് സെബാസ്റ്റ്യന്‍, സി.ഐ. റഹ്മാന്, ഡോ.ശോഭന മൈക്കിള്‍, കെ ആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂസ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, സെന്റ് പോള്‍സ് കോളേജ് മുൻ മാനേജർ ഫാ. ഫെലിക്സ് ചക്കാലക്കൽ, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി അഡ്വ. ഏജി ഉദയകുമാർ എന്നിവർ പ്രഫ ആന്റണി ഐസക്ക് സമൂഹത്തിന് വ്യത്യസ്ത തലങ്ങളിൽ നൽകിയ സേവനങ്ങളെ അനുസ്മരിച്ചു. സെന്റ് പോൾസ് കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപക അനദ്ധ്യാപക സുഹൃത്തുക്കളും, ജിസിഡിഎ യിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും കെഎൽസിഎ പ്രവർത്തകരും അടക്കം നിരവധി പൗരപ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
Trending
- പ്രൊഫ. ആന്റണി ഐസക് അനുസ്മരണം
- ലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന ഗാനം
- മുനമ്പത്ത് ആരും കുളംകലക്കേണ്ട!
- കൂറപ്പാര്ട്ടിയെ പൂട്ടുമ്പോള്‍
- ആദിമ ക്രൈസ്തവ സഭ:പീഡനങ്ങളും അഗ്നിപരീക്ഷകളും
- കൊച്ചി രൂപത വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന് തുടക്കം
- നവകേരള സൃഷ്ടിക്ക് മുന്നിട്ടിറങ്ങാനും ലഹരിക്കെതിരെ പോരാടാനും സ്ത്രീകൾ തയ്യാറെടുക്കണമെന്ന് ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- ഭീതിയുടെ നിഴലില്‍ കേരളം: തെരുവ് നായ ശല്യവും സുപ്രീം കോടതിയുടെ നിർണായക ഇടപെടലും

