അംഗോള: അംഗോളയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വിയാനി രൂപതയിലെ മുക്സിമ മരിയൻ ദേവാലയത്തിൽ പാപ്പ ജപമാലയ്ക്ക് നേതൃത്വം നൽകും. മുക്സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാലയില്‍ ഏകദേശം 2 ദശലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ റെക്കോര്‍ഡായി മാറിയേക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഏതെങ്കിലുമൊരു പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ പാപ്പ നേതൃത്വം നല്കുന്ന ഈ ജപമാല ഒരു ആത്മീയ വഴിത്തിരിവാകുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മിപിന്ഡി ലുബന്സാഡിയോ ആല്‍ബര്‍ട്ടോ പറഞ്ഞു. ഇത് അംഗോളന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ആലേഖനം ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗോളയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായും ആരാധനാലയമായും ഈ ദേവാലയം കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും, ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമുള്പ്പടെ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.
Trending
- നമ്മളെല്ലാവരും ഒരുനാൾ മരിക്കും”; കുർബാനയ്ക്കിടെ കുരിശ് വീണ് വൈദികന് ദാരുണാന്ത്യം“
- വത്തിക്കാനിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് തുടക്കം109 വർഷത്തെ പാരമ്പര്യവുമായി ആഗോള സംഗമം
- ആരെയും വീട്ടിൽ നിന്നിറക്കി വിടാനുളളതല്ല തീരദേശ പരിപാലന നിയമം; അഡ്വ. ഷെറി ജെ തോമസ്
- വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്ര സംഘത്തിനു നേരെ കുടിയേറ്റക്കാരുടെ ആക്രമണം
- പെറുവിൽ കണ്ടെത്തിയ പുഷ്പത്തിന് മെസ്സിയുടെ പേര്
- ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 142.2 കോടിയായി; ആഫ്രിക്ക യൂറോപ്പിനെ മറികടന്നു
- ഓലെഷ്കിയിൽ മാനുഷിക വെടിനിർത്തലിന് പുടിനോട് അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പാ
- കെ.എൽ.സി.എ. ജനശക്തി സംഗമം സംഘടിപ്പിച്ചു

