വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പോപ്പ് ലിയോ പതിനാലാമൻ ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ജാഗരണത്തിൽ വിശ്വാസികളെ പങ്കുചേരാൻ ആഹ്വാനം ചെയ്തു. ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേക പ്രാർഥന നടക്കും.
പ്രാദേശികസമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം രാത്രി 9.30) ആണു പ്രാർഥന. മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേരാൻ ലോകമെങ്ങുമുള്ള വിവിധ മെത്രാൻ സമിതികൾ വിശ്വാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.
ഉത്ഥാനത്തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് സമാധാനവുമായി ബന്ധപ്പെട്ടതാണെന്ന് പോണ്ടിഫ് വ്യക്തമാക്കി. യേശു തന്റെ ജീവൻ സ്വമേധയാ സ്നേഹത്തോടെ സമർപ്പിച്ചു — ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ഒരു “പുതിയ മനുഷ്യരാശി” രൂപപ്പെടുത്തുന്നതിന് അയൽക്കാരനോട് കാണിക്കേണ്ട അതേ സ്നേഹം വിശ്വാസികൾക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“യേശു നല്കുന്ന സമാധാനം വെറും ആയുധങ്ങളുടെ മൗനം മാത്രമല്ല; ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുകയും മാറ്റുകയും ചെയ്യുന്ന സമാധാനമാണ് അത്!” എന്നും പോപ്പ് ലിയോ പറഞ്ഞു.
ഉത്ഥാനത്തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിലാണു പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ സമാധാനത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥന നടത്തുന്ന കാര്യം പാപ്പ അറിയിച്ചത്.
Trending
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള് പ്രാര്ഥനയാകുമ്പോള്
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

