വാഷിംഗ്ടൺ: ഇറാനെതിരെ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രമ്പ്. പാക്കിസ്ഥാന്റെ ഇടപെടലിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് യുദ്ധം ഉണ്ടാകില്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഹോർമോസ് കടലിടുക്ക് അതിനിടയിൽ തുറന്നു കൊടുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ സായുധസേനയുടെ അകമ്പടിയോടെ ചരക്കു കപ്പലുകൾ ഹോർമോസ് കടലിടുക്ക് കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാനും വ്യക്തമാക്കി.
ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ അഞ്ചുമണി വരെയായിരുന്നു നേരത്തെ ഇറാന് അമേരിക്ക അന്ത്യശാസനം നൽകിയിരുന്നത്. അതിനിടയിൽ ഹോർമുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകൾ കടന്നുപോകാൻ അനുവദിച്ചില്ലെങ്കിൽ ഇറാനെ പൂർണമായി നശിപ്പിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണി.

