വത്തിക്കാൻ : “സമാധാനത്തിനായി നമ്മൾ വളരെയധികം പ്രാർത്ഥിക്കണം” ജനുവരി ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പായുടെ വിശ്രമ വസതിയായ കസ്തൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളാണിവ.
മധ്യപൂർവേഷ്യയിലെ സ്ഥിതികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും, സമാധാനത്തിനുള്ള ആഹ്വാനമാണ് പാപ്പാ ആവർത്തിച്ചത്. “ചെറിയ രാഷ്ട്രങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അക്രമമല്ല, മറിച്ച് സംഭാഷണം തേടണമെന്നും “പാപ്പാ എടുത്തു പറഞ്ഞു.
വളരെ ചുരുങ്ങിയ സമയത്തിൽ പാപ്പാ നൽകിയ സമാധാന ആഹ്വാനം, ഹോളോകോസ്റ്റ് (യഹൂദ കൂട്ടക്കൊല) അനുസ്മരണ ദിനത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു.
