പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 25 ആയി. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ .
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര് വിനോദസഞ്ചാരികളും ഉണ്ടെന്നാണ് റിപ്പോർട്ട്.
ദുരന്തത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ക്ലബ്ബിന്റെ മാനേജര്‍മാരെ ഉള്‍പ്പെടെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്ലബ്ബിന്റെ ഉടമകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഗോവ മുഖ്യമന്ത്രി എഎന്‍ഐയോട് പറഞ്ഞു.

