ന്യൂഡല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ . പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായി വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഫസല്‍ ബീമാ യോജന വഴിയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ധനസഹായം കിട്ടുന്നത് . നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിനു പിന്നിൽ . അപ്രതീക്ഷിതമായ വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

