ന്യൂഡൽഹി: രാജ്യത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ നടന്ന സ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചനകൾ . ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട് . സ്ഫോടനമുണ്ടായ കാറിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്മീർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.
ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ്ങിൽ ഇന്നലെ വൈകീട്ട് 3:19നാണ് കാർ എത്തിയത്. തുടർന്ന് 6:48ന് വാഹനം പാർക്കിങ്ങിൽ നിന്നും പുറത്തേക്ക് എടുത്തു. ഇതിന് പിന്നാലെ 6.52നാണ് സ്ഫോടനുമുണ്ടായത്. പുൽവാമ സ്വദേശികളുടേതാണ് കാർ. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടക വസ്തുക്കേസിൽ അറസ്റ്റിലായ ഡോക്ടർമാരെയും ചോദ്യം ചെയ്തു.
സ്ഫോടനത്തിന് കാരണമായ കാറിൻ്റെ വിശദാംശങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിനെകുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

