വാഷിംണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ചൊവ്വാഴ്ച അമേരിക്കൻ ഔദ്യോദിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്, “സമീപ ഭാവിയിൽ ഇരുവരും തമ്മിലുള്ള ഒരു ഉച്ചകോടിക്ക് പദ്ധതികളൊന്നുമില്ല” എന്നാണ്.
വ്യാഴാഴ്ചത്തെ ഫോൺ കോളിന് ശേഷം നേതാക്കൾ “രണ്ടാഴ്ചയ്ക്കുള്ളിൽ, വളരെ വേഗത്തിൽ” കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞതിന് ശേഷമാണ് നിലപാട് മാറ്റിയത്. ഇപ്പോൾ, ആ സമയപരിധി സാധ്യതയില്ലെന്ന് തോന്നുന്നു.
കൂടിക്കാഴ്ച “സമയം പാഴാക്കൽ” ആകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. റഷ്യൻ നേതാവുമായി ഇപ്പോഴും കൂടിക്കാഴ്ച നടത്തിയേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു, പക്ഷേ അത് ഇനി ഒരു മുൻഗണനയല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. “ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ ഞങ്ങൾ നിങ്ങളെ അറിയിക്കും ട്രമ്പ് മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച പിൻവലിച്ചതോടെ ഉക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കി. ഇന്നലെ റഷ്യ നടത്തിയ മിസൈൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കിന്‍ഡർ ഗാർഡനിൽ ഉണ്ടായ അപകടത്തിൽ ആണ് കുട്ടികൾ കൊല്ലപ്പെട്ടത്.