കോട്ടപ്പുറം : കേരള ലേബര്‍ മൂവ്മെന്റ് കിഡ്സ് കോട്ടപ്പുറത്തിന്റെയും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും സംയുക്ത സഹകരണത്തോടെ അസംഘടിത തൊഴിലാളികളുടെ ഉപജീവനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആടുകളെ കിഡ്സ് ക്യാമ്പസില്‍ വെച്ച് വിതരണം ചെയ്തു.
കിഡ്സ് അസോസിയേറ്റ് ഡയറക്ടര്‍ . ഫാ. വിനു പീറ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വി.എം ജോണി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. ഫാ. നിഖില്‍ മുട്ടിക്കല്‍, കെ.എല്‍.എം സോണല്‍ കോ-ഓഡിനേറ്റര്‍ ജിതിന്, കെ.എല്‍.എം. കോ-ഓഡിനേറ്റര്‍ വിനയ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.എല്‍.എംന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അസംഘടിതരായ തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയിലൂടെ ആടുകളെ നല്‍കിയത്.