വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വേര്‍തിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുങ്ങുന്നു. “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന നിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലി വർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇംഗ്ലണ്ടിലെ സഭയുടെയും കത്തോലിക്ക സഭയുടെയും എക്യുമെനിക്കൽ പരിപാടി ഈ സന്ദർശന വേളയില്‍ ആഘോഷിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ വ്യക്തമാക്കിയിരിന്നു.ഈ ദിവസങ്ങളില്‍ വത്തിക്കാനിലേക്കു സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജാവും രാജ്ഞിയും ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 23 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, സിസ്റ്റൈൻ ചാപ്പലിനുള്ളിൽ മൈക്കലാഞ്ചലോ വരച്ച ചിത്രത്തിന് താഴെയാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർത്ഥനയിൽ ചാൾസ് മൂന്നാമൻ രാജാവ് പങ്കെടുക്കുക. പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിതരായ വ്യക്തികളുമായും സംഘടനകളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, രാജാവും രാജ്ഞിയും റോമന്‍ മതിലുകൾക്ക് പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും.ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വത്തിക്കാനിലേക്കുള്ള രാഷ്ട്ര സന്ദർശനങ്ങൾ സ്വകാര്യ സന്ദർശനങ്ങളേക്കാൾ ഔപചാരികമായ വിധത്തിലാണ് നിരീക്ഷിക്കപ്പെടാറുള്ളത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ 9ന് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ താമസിച്ചിരിന്ന കാസ സാന്തയിൽവെച്ചായിരിന്നു സ്വകാര്യ കൂടിക്കാഴ്ച. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് പാപ്പ ഇരുവരെയും
Trending
- എയര്‍ ഹോണുകള്‍ ചതച്ചരച്ച റോഡ് റോളറിന് എംവിഡി നോട്ടീസ്
- ‘ഹാൽ’, കോടതി ശനിയാഴ്ച കാണും
- കർദ്ദിനാള്‍ എഡോർഡോ മെനിചെല്ലി ദിവംഗതനായി
- തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം നാളെ
- ഫ്ളാറ്റിന് തീപിടിച്ച് മുംബൈയിൽ മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു
- തൃശൂരിൽ കലുങ്ക്സംവാദത്തിന് പിന്നാലെ നാല് ബിജെപി പ്രവർത്തകർ പാർട്ടി വിട്ടു
- കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
- സ്വർണവിലയിൽ ഇന്നും വൻ വർധന