കൊച്ചി: വൈറ്റില, തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ 180 മത് വാർഷിക ആഘോഷങ്ങൾ സമാപിച്ചു .രാവിലെ 9.30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം ഒരു വർഷമായി അണയാതെ കത്തി നിന്ന ദീപ നാളത്തിൽ നിന്നും പുതിയ തലമുറയ്ക്ക് വെളിച്ചം നൽകിക്കൊണ്ട് ഇടവകയിലെ 12 പൈതങ്ങൾക്ക് വിശ്വാസദീപം പകർന്നു നൽകി.
അതിൽനിന്ന് ഇടവകയിലെ മുഴുവൻ പേരും ദീപം തെളിയിച്ചു.തുടർന്ന് വിൻസെന്റ് ഡി പോൾ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന രണ്ട് ഭവനങ്ങളുടെ ശില വെഞ്ചിരിപ്പ് കർമ്മവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നടന്ന ആഘോഷമായ സമാപന ദിവ്യബലിക്ക് ശേഷം കൊടി ഇറക്കലും, രൂപം എടുത്തു വെക്കലും ഉണ്ടായി.
6:30ന് ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ആരംഭിച്ചു .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ നെൽസൺ തിരുനിലത്ത് സ്വാഗതം പറഞ്ഞു. ഇടവകയുടെ ഐക്യവും, കരുണയും, സേവനങ്ങളും ആണ് ഈ മഹാ ജൂബിലിയുടെ ആഘോഷമെന്നും , വികാരിയും, ആഘോഷ കമ്മിറ്റി ചെയർമാനുമായ ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഒരു വർഷത്തെ റിപ്പോർട്ട് സെക്രട്ടറി സോണിയ ബിനു അവതരിപ്പിച്ചു. തുടർന്ന് വരാപ്പുഴ അതിരൂപത ചാൻസലർ വെരി. റവ .ഫാ.എബിജിൻ അറക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഒരു കൈത്താങ്ങായി എന്നും ഓടിയെത്തുന്ന ഈ ഇടവക ജനങ്ങൾ 180 വർഷത്തെ പാരമ്പര്യത്തിൽ മൺമറഞ്ഞു പോയവരുടെ ഓർമ്മ നിലനിർത്തിക്കൊണ്ടുതന്നെ ഇനിയും ഈ കൂട്ടുയാത്ര മുന്നോട്ട് തന്നെ നീങ്ങട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞു.
സമ്മേളനത്തിൽ മുഖ്യാതിഥിയായ പ്രശസ്ത സിനിമ സംവിധായകൻ ശ്രീ വിനയൻ മറ്റ് രാഷ്ട്രീയ പാർട്ടികളോ, സംഘടനകളോ ഇല്ലാതിരുന്ന നവോത്ഥാനകാലത്ത് ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന ക്രിസ്ത്യൻ സഭകളും, പള്ളികളും സ്ഥാപനങ്ങളും എന്നും, 1845 സ്ഥാപിച്ച ഈ ദേവാലയത്തിലെ ഇടവക ജനങ്ങളെയും, വൈദികരെയും അനുമോദിക്കുകയും വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അമ്പതിനായിരം രൂപ കരസ്ഥമാക്കിയ ഒമ്പതാം നമ്പർ കാൽവരി ബ്ലോക്കിനും, രണ്ടാം സമ്മാനം മുപ്പതിനായിരം രൂപ കരസ്ഥമാക്കിയ ആറാം നമ്പർ ജെറീക്കോ ബ്ലോക്കിനും, മൂന്നാം സമ്മാനം ഇരുപതിനായിരം രൂപ കരസ്ഥമാക്കിയ എമ്മാവൂസ് ബ്ലോക്കിനും ഉള്ള ചാമ്പ്യൻഷിപ്പും, പങ്കെടുത്ത മറ്റ് ബ്ലോക്കുകൾക്കും ഉള്ള സമ്മാനങ്ങളും ശ്രീ വിനയൻ വിതരണം ചെയ്തു.
കേന്ദ്ര സമിതി ലീഡർ ആയ എൽജു ആന്റണി നന്ദി പറഞ്ഞു .സഹ വികാരിമാരായ ഫാ. ആൽഫിൻ കൊച്ചു വീട്ടിലും ,ഫാ, പ്രബിനും പ്രധാന കൺവീനർമാരായ എം എ ജോളി ,യേശുദാസ് വേണാട്ട് ,മെൽക്കം ഓബി, അലക്സി പാവന, ബേബി കൊച്ചുവീട്ടിൽ, ജോഷി പള്ളൻ ,സേവിയർ പി ആൻറണി,ജോസഫ് തട്ടാശ്ശേരി, സോണിയ ബിനു, ഷൈനി സേവിയർ, സോഫി റാഫേൽ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന മ്യൂസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഓടുകൂടി സമാപന സമ്മേളന പരിപാടികൾ അവസാനിച്ചു