വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയം അശുദ്ധമാക്കാന്‍ ശ്രമം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്.
അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് പാന്റഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതോടെ വിശുദ്ധ കുര്‍ബാന കൂടാനെത്തിയവര്‍ സ്തബ്ദരായി. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കി.
സംഭവത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടല്‍ പ്രകടിപ്പിച്ചതായി ഇറ്റലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം രണ്ടാം തവണയാണ് പേപ്പല്‍ ബസിലിക്കയായ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ അതിക്രമം നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിച്ചും അവഹേളനം നടത്തിയിരിന്നു.