വത്തിക്കാൻ: മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്.മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ്, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്. 2025 ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും.അതേസമയം ഡിക്കസ്റ്ററിയുടെ കാര്യദർശിയായി അടുത്ത അഞ്ചു വർഷത്തേക്ക് ഇൽസോൺ ഡി ജെസുസ് മൊന്തനാരിയെയും പാപ്പാ നിയമിച്ചു. ഉപകാര്യദർശിയായി, അടുത്ത അഞ്ചു വർഷത്തേക്ക്, മോൺസിഞ്ഞോർ ഇവാൻ കോവാക്കിയെയും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
Trending
- വിമലഹൃദയ സ്നേഹസദന്‍ ആശീര്‍വദിച്ചു
- ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്
- ഷിംജിത മുസ്തഫ റിമാൻഡിൽ; മഞ്ചേരി ജയിലിലേക്ക് മാറ്റി
- അസംപ്ഷൻ സിസ്റ്റേഴ്സിന്റെ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു
- പിതാവിനെ കുറിച്ചുള്ള സത്യം നമുക്ക് വിശദീകരിക്കുന്നത് യേശുവിന്റെ മാനുഷികഭാവമാണ്: പാപ്പാ
- നൈജീരിയയിൽ ക്രൈസ്തവപീഡനം തുടരുന്നു
- ഫാദർ ലോറൻസ് കുലാസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും CCBI ആദരിച്ചു
- കൊച്ചി മേയർക്കും കൗൺസിലർമാർക്കും സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ സ്വീകരണം
