കണ്ണൂർ : കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണൂർ കെ എൽ എം. കയ്റോസ് വഴി തയ്യൽ മെഷീനും ആടും വിതരണം ചെയ്തു.
27.09.25 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ നടന്ന പ്രോഗ്രാമിൽ കെ.എൽ.എം രൂപത പ്രസിഡന്റ് പീറ്റർ കൊളക്കാട് അദ്ധ്യക്ഷതയും കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല ഉദ്ഘാടനവും നടത്തി.
കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, കയ്റോസ് ജനറൽ കോർഡിനേറ്റർ കെ വി ചന്ദ്രൻ, എച്ച് ആർ മാനേജർ പി ജെ ഫ്രാൻസിസ്, മേഖല കോർഡിനേറ്റർ എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.