തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ് പങ്കെടുക്കും.
കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിൻറെ ഭാഗമായാണ് ഇത് . 29ന് വൈകുന്നേരം 5ന് ടാഗോർ തിയറ്ററിലാണ് പരിപാടി.
പരിപാടിയിൽ ഔദ്യോഗിക സഹകരണം ഉറപ്പാക്കി വ്യക്തമായ രാഷ്ട്രീയസന്ദേശം മുന്നോട്ടുവയ്ക്കുകയാണ് സംസ്ഥാന സർക്കാർ ഉന്നമിടുന്നത് . കേരളത്തിലെത്തുന്ന പലസ്തീൻ അംബാസഡർ ,മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും മാധ്യമോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.