ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്. ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് രംഗത്ത് വന്നു . അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കില്‍ മരണമാണ് നല്ലതെന്നുമാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്ക് പ്രസ്താവിച്ചത് .
വലത് സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന നഗരത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായതെന്നാണ് റിപ്പോർട്ട് .
പിന്നാലെയാണ് ശനിയാഴ്ച ലണ്ടൻ നഗര മധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രതിഷേധക്കാർ മാർച്ച് നടത്തി.