ഗാസ : ഇസ്രയേലി വ്യോമാക്രമണത്തിൽ വെള്ളമെടുക്കാൻ നിന്നിരുന്നവരുൾപ്പടെ ആറ് കുട്ടികളടക്കം നൂറോളം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു . ഗാസ നഗരത്തിൽ ഞായറാഴ്ച രാത്രിയും പുലർച്ചെയും ഒന്നിലധികം ഇസ്രയേലി ആക്രമണങ്ങൾ ഉണ്ടായതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ എഎഫ്പിയോട് പറഞ്ഞു.
ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച റഫയിലെ ജിഎച്ച്എഫ് വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിന് കാത്തുനിന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം അഴിച്ചു വിട്ടതായും റിപ്പോർട്ടുകളുണ്ട്.
ഈ ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇസ്രയേൽ ഇതുവരെ കൊന്നൊടുക്കിയത് 58,026 മനുഷ്യരെയാണ് . 138,520 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.