ന്യൂഡൽഹി: ആർ എസ് എസ് നിലപാടിനെതിരെ ബിജെപി . 75 വയസ് പൂർത്തിയായാൽ നേതാക്കൾ വിരമിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു .
ഈ പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ബി.ജെ.പി രംഗത്ത് വന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിരമിക്കൽ പ്രായമില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന വരെ രാഷ്ട്രീയ ജീവിതം തുടരാം എന്നും ബി.ജെ.പി വ്യക്തമാക്കി. പ്രായപരിധിയിൽ മോദിക്ക് ഇളവുണ്ടെന്ന് മുമ്പും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
ഭാഗവതിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് തലവൻ ലക്ഷ്യം വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന പരിഹാസവുമായി കോൺഗ്രസും എത്തിയിരുന്നു. വരുന്ന സെപ്റ്റംബറിൽ മോദിക്കും ഭാഗവതിനും 75 വയസ് തികയുകയാണ് .
75വയസ് തികഞ്ഞ് എന്ന് പറഞ്ഞ് മോദി നിർബന്ധപൂർവം മാറ്റിനിർത്തിയ നേതാക്കളാണ് എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിങ്ങും.